7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 19, 2024
November 14, 2024
November 14, 2024
November 13, 2024
November 13, 2024
November 13, 2024
November 9, 2024
November 7, 2024
November 3, 2024

ഇപി ജയരാജന്റെ ആത്മകഥാ വിവാദം : ഇപി പറയുന്നത് വിശ്വസിക്കുന്നു; പിന്നില്‍ മാധ്യമ ഗൂഢാലോചനയെന്ന് എം വി ഗോവിന്ദന്‍

Janayugom Webdesk
തിരുവനന്തപുരം
November 13, 2024 12:52 pm

ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതികരണവുമായി സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇപി പറയുന്നത് വിശ്വസിക്കുന്നുവെന്നും വിവാദങ്ങള്‍ക്ക് പിന്നില്‍ മാധ്യമ ഗൂഢാലോചനയാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞു.മാധ്യമങ്ങള്‍ ഇല്ലാത്ത വാര്‍ത്തകള്‍ ചമയ്ക്കുകയാണെന്നും പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിക്കെതിരായ മാധ്യങ്ങളുടെ ഗൂഢാലോചന പൊളിക്കുമെന്നും അദ്ദേഹം പറഞ്ഞു.വോട്ടെടുപ്പ് ദിവസത്തിൽ മാധ്യമങ്ങൾ ഇപി ജയരാജന്റെ ആത്മകഥയിലെ ഭാഗങ്ങൾ എന്ന് അവകാശപ്പെട്ട് സിപിഐ(എം)നെ വിമർശിച്ച് ചില ഇല്ലാക്കഥകൾ കെട്ടിച്ചമച്ചിരിക്കുന്നു.

എഴുതി തീരാത്ത ആത്മകഥയുടെ കവർ പേജ് ഉൾപ്പെടെ കാണിച്ചായിരുന്നു വ്യാജ വാർത്ത പുറത്ത് വന്നിരുന്നത്.വിഷയിത്തില്‍ തന്റെ ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഇ പി ജയരാജനും പ്രതികരിച്ചിരുന്നു. തന്റെ ആത്മകഥ പുറത്തിറക്കിയിട്ടില്ലെന്നും ആത്മകഥയിലെ ഭാഗങ്ങൾ എന്ന് കാണിച്ച് പുറത്തുവന്ന പുസ്തക ഭാഗങ്ങൾ കെട്ടിച്ചമച്ചതാണെന്നും ഇപി പറഞ്ഞു. ഇല്ലാത്ത കാര്യങ്ങളാണ് പുറത്ത് വന്നത് എന്നും ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇ പി ജയരാജന്റെ ആത്മകഥയിലേതെന്നു പറഞ്ഞ് പ്രസിദ്ധീകരിച്ച ഭാ​ഗങ്ങൾ വ്യാജമെന്ന് പുറത്ത് വന്നതിന് പിന്നാലെ പുസ്തകം ഉടൻ പ്രസിദ്ധീകരിക്കില്ലെന്ന ന്യായവുമായി ഡിസി രംഗത്തെത്തിയിരുന്നു.കട്ടന്‍ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നിര്‍മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടിവെച്ചതായി ഡിസി ബുക്സ് അറിയിച്ചു. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നും അറിയിപ്പിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.