March 27, 2023 Monday

ഇപിഎഫ് പലിശ നിരക്കു കുറച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
March 5, 2020 10:56 pm

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പലിശ നിരക്കു കുറച്ചു. നിലവില്‍ 8.65 ശതമാനമായിരുന്ന പലിശ നിരക്ക് 8.5 ശതമാനമായാണ് കുറച്ചത്. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റികളുടെ യോഗമാണ് പലിശ നിരക്കു കുറയ്ക്കാന്‍ തീരുമാനമെടുത്തത്. കേന്ദ്ര തൊഴില്‍ വകുപ്പു മന്ത്രി സന്തോഷ് ഗാഗേവാര്‍ അറിയിച്ചതാണിത്.

അഞ്ചുവര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഇത്രയും കുറഞ്ഞ പലിശ നല്‍കുന്നത്. 2018–19 സാമ്പത്തിക വര്‍ഷത്തില്‍ 8.65 ശതമാനമായിരുന്നു പലിശ. 2015–16 വര്‍ഷത്തില്‍ 8.8ശതമാനവും 2017–18 വര്‍ഷത്തില്‍ 8.55ശതമാനവും 2016–17വര്‍ഷത്തില്‍ 8.65ശതമാനവുമായിരുന്നു പലിശ നല്‍കിയത്. മറ്റ് ചെറുനിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകളും കുറഞ്ഞതിനാലാണ് ഇപിഎഫിന്റെയും പലിശ കുറയ്ക്കുന്നതെന്നാണ് വിശദീകരണം.

ആറുകോടിയിലേറെ അംഗങ്ങളാണ് ഇപിഎഫിലുള്ളത്. കടപ്പത്ര നിക്ഷേപങ്ങളിലുള്ള വരുമാനത്തെ ബാധിച്ചതാണ് ഇപിഎഫിന്റെ പലിശ കുറയ്ക്കാനുള്ള പ്രധാനകാരണം. 18 ലക്ഷം കോടിയിലധികം നിക്ഷേപം ഇപിഎഫ്ഒയ്ക്കുണ്ട്. ഇതില്‍ 4,500 കോടി രൂപയുടെ നിക്ഷേപം ഡിഎച്ച്എഫ്എല്‍, ഐഎല്‍ആന്‍ഡ്എഫ്എസിലുമായിരുന്നു. കടക്കെണിയിലായ ഈ സ്ഥാപനങ്ങളിലെ നിക്ഷേപം വരുമാനത്തെ കാര്യമായി ബാധിച്ചിരുന്നു.

ENGLISH SUMMARY: EPF inter­est rate reduced

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.