23 May 2024, Thursday

ഇപിഎഫ് പലിശ നിരക്ക് 8.5 ശതമാനം

Janayugom Webdesk
ന്യൂഡൽഹി
October 29, 2021 11:01 pm

2020–21 സാമ്പത്തിക വർഷത്തിലെ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക് 8.5 ശതമാനമായി തുടരും. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) ആണ് നിരക്ക് നിശ്ചയിച്ചത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനി (ഇപിഎഫ്ഒ)ലെ അഞ്ച് കോടിയിലധികം ഗുണഭോക്താക്കൾക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. 

കഴിഞ്ഞ വർഷം മാർച്ചിൽ, ഇപിഎഫ്ഒ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 2018–19 ലെ 8.65 ശതമാനത്തിൽ നിന്ന് 2019–20 ലെ ഏഴ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 8.5 ശതമാനമാക്കിയിരുന്നു. 

2012–13 മുതലുള്ള ഏറ്റവും കുറവ് പലിശനിരക്കാണ് 8.5 ശതമാനം. 2013–14ൽ 8.75 ശതമാനം പലിശയാണ് നല്‍കിയത്. 2015–16 വർഷത്തിൽ 8.8 ശതമാനമായിരുന്നു. തൊട്ടടുത്ത സാമ്പത്തിക വർഷങ്ങളിൽ യഥാക്രമം 8.65, 8.55 ശതമാനം എന്നിങ്ങനെയായിരുന്നു നിരക്ക്. 2011-12 വർഷത്തിലെ നിരക്ക് 8.25 ശതമാനമായിരുന്നു. 

Eng­lish Sum­ma­ry : epf inter­est ratwe increased to 8.5 percent

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.