12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 10, 2024
August 20, 2024
August 14, 2024
August 12, 2024
August 8, 2024
August 2, 2024
July 26, 2024
July 24, 2024
July 22, 2024
July 18, 2024

ഇപിഎഫ് പെന്‍ഷന്‍; തൊഴിലാളികള്‍ക്ക് ആശ്വാസമായി സുപ്രീംകോടതി വിധി

Janayugom Webdesk
ന്യൂഡല്‍ഹി
November 4, 2022 11:13 am

ഇപിഎഫ് പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസം. മൂന്ന് ഹൈക്കോടതികളുടെ വിധി സുപ്രിംകോടതി ഭാഗികമായി ശരിവച്ചു. ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന കേരള, രാജസ്ഥാന്‍, ഡല്‍ഹി ഹൈക്കോടതികളുടെ വിധിയാണ് ഭാഗികമായി സുപ്രീംകോടതി ശരി വച്ചത്. 

അതേസമയം പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റാന്‍ അടിസ്ഥാനമാക്കിയ ശമ്പളത്തിന് 15,000 രൂപ മേല്‍പ്പരിധി നിശ്ചയിച്ചത് റദ്ദാക്കി. 2014 സെപ്റ്റംബര്‍ ഒന്നിന് മുന്‍പ് വിരമിച്ച ജീവനക്കാര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. നിലവിലുള്ള ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പരിധിയിലേക്ക് മാറാന്‍ നാല് മാസ് കൂടി സമയം അനുവദിച്ചു. പെന്‍ഷന്‍ കണക്കാക്കുക അവസാനത്തെ 60 മാസത്തെ ശരാശരിയിലാണ്. 

പിഎഫ് ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടി റദ്ദാക്കിയ ഉത്തവ് ആറ് മാസത്തേക്കാണ് സുപ്രീംകോടതി മരവിപ്പിച്ചത്. ചീഫ് ജസ്റ്റിസ് യുയു ലളിത്, അനിരുദ്ധ ബോസ്, സുധാംശു ധൂലീയ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. 

Eng­lish Summary:EPF Pen­sion; The Supreme Court ver­dict is a relief to the workers
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.