Web Desk

January 18, 2020, 8:56 pm

ട്രിപ്പോളിയെ പിന്തുണയ്ക്കാൻ യൂറോപ്പിനോട് എർദോഗന്റെ നിർദ്ദേശം, അല്ലെങ്കിൽ പുത്തൻ ഭീഷണി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ്

Janayugom Online

ട്രിപ്പോളി: ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ലിബിയൻ സർക്കാരിനെ പിന്തുണയ്ക്കാത്ത പക്ഷം യൂറോപ്പിന് കൂടുതൽ ഭീകരാക്രമണങ്ങൾ നേരിടേണ്ടി വരുമെന്ന് തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗൻ. ബെർലിനിൽ നടക്കുന്ന ലിബിയ സമാധാന സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ പൊളിറ്റിക്കോ എന്ന മാസികയിലെഴുതിയ ലേഖനത്തിലാണ് എർദോഗൻ ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഗവൺമെന്റ് ഓഫ് നാഷണൽ അക്കോർഡ്(ജിഎൻഎ)നെ പിന്തുണയ്ക്കാൻ യൂറോപ്യൻ യൂണിയൻ വീഴ്ച വരുത്തിയാൽ അത് അവരുടെ മൂല്യങ്ങളെയും മനുഷ്യാവകാശങ്ങളെയും ജനാധിപത്യത്തെയും ഒറ്റിക്കൊടുക്കലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഫയേസ് അൽ സറാജിന്റെ നേതൃത്വത്തിലുള്ള ജിഎൻഎയ്ക്ക് ഖലീഫ ഹഫ്തറിന്റെ സേനയിൽ നിന്ന് കഴിഞ്ഞ ഏപ്രിൽ മുതൽ വലിയ ആക്രമണമാണ് നേരിടേണ്ടി വരുന്നത്. 280 നാട്ടുകാരും 2000 സൈനികരും മരിച്ച് വീണുകഴിഞ്ഞു. പതിനായിരങ്ങൾ പലായനം ചെയ്തു. ലിബിയൻ സർക്കാർ വീണാൽ അത് യൂറോപ്പിന് വലിയ തിരിച്ചടിയാകും. സിറിയയിലും ഇറാഖിലും തോറ്റ് മടങ്ങിയ ഐഎസും അൽഖ്വയ്ദയും ഫലഭൂയിഷ്ഠമായ പുതിയ മണ്ണ് ഇതിന്റെ കാൽക്കീഴിൽ കണ്ടെത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
ഇന്ന് ബെർലിനിൽ നടക്കുന്ന ഉച്ചകോടിയിൽ റഷ്യ, തുർക്കി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുക്കും. 

Erdoğan tells Europe to sup­port Tripoli gov­ern­ment or face new threats

Turk­ish pres­i­dent calls for sup­port of Sar­raj ahead of cru­cial talks in Berlin