ഇന്ന് ഹെൽമെറ്റില്ലാതെ റോഡിലൂടെ വാഹനം ഓടിക്കുന്നത് സ്ഥിരം കാണുന്ന കാഴ്ചയാണ്. ഇതിൽ പൊലീസിന്റെ വാഹനപരിശോധന അതിരുവിടുന്നതായി ആക്ഷേപം ഉയരുമ്പോഴും വേറിട്ട അനുഭവം സമ്മാനിക്കുകയാണ് ആലങ്ങാട് സ്റ്റേഷനിലെ പൊലീസുകാർ. ഹെൽമറ്റില്ലാതെ വാഹനം ഓടിച്ച വിദ്യാർത്ഥികൾക്ക് പിഴ നൽകിയെങ്കിലും അത് പോലും അടയ്ക്കാൻ പണം ഇല്ലെന്ന് കണ്ട വിദ്യാർഥികളുടെ നിസ്സഹായാവസ്ഥ കേട്ടതോടെ പണം തിരികെ കൊടുത്ത് ഇവരെ വിട്ടയച്ചു.
സംഭവം ഇങ്ങനെ
ഹെൽമറ്റില്ലാതെ വാഹനം ഓടിച്ചെത്തിയ വിദ്യാർഥികളാണ് ആനച്ചാലിൽ വാഹനപരിശോധനയ്ക്കിടെ പൊലീസിന്റെ മുന്നിൽപ്പെട്ടത്. വിദ്യാർഥികളായതു കൊണ്ട് ചെറിയ പിഴ എഴുതി നൽകി പൊലീസ് രസീത് കൊടുത്തു.
പക്ഷേ അതുപോലും നൽകാൻ വിദ്യാർഥികളുടെ കയ്യിൽ പണം ഇല്ലായിരുന്നു. ഇതോടെ അഭ്യർഥനയായി. സാർ ഇനി ഒരിക്കലും ഹെൽമറ്റില്ലാതെ വാഹനം ഓടിക്കില്ലെന്ന് അവർ പൊലീസിനോട് പക്ഷേ പിഴ എഴുതിയതുകൊണ്ട് പണം അടയ്ക്കാതെ വഴിയില്ല. ബാഗും പഴ്സും കൂട്ടുകാരന്റെ പോക്കറ്റും തപ്പിപ്പെറുക്കിയിട്ടും പൈസ തികഞ്ഞില്ല. ഒരു 50 രൂപ നോട്ടും ബാക്കി 20, 10, രണ്ട് 5 രൂപ നാണയങ്ങൾ എന്നിവയും കിട്ടി. ഇതു പൊലീസിനു നൽകിയപ്പോഴാണു ഇവരുടെ കൈവശം ആവശ്യത്തിനു പണമില്ലെന്നു പൊലീസ് ഉദ്യോഗസ്ഥർക്കു മനസ്സിലായത്. വിദ്യാർഥികളുടെ നിസ്സഹായാവസ്ഥ കേട്ടതോടെ പണം തിരികെ കൊടുത്ത് ഇവരെ വിട്ടയച്ചു. എന്നാൽ 2 മണിക്കൂർ കഴിഞ്ഞ് ഹെൽമറ്റ് വച്ചു ഇതേ വിദ്യാർഥികൾ ആലങ്ങാട് സ്റ്റേഷനിലെത്തി.
പിഴ അടയ്ക്കാൻ കൂട്ടുകാരോടു കടം വാങ്ങിയ 200 രൂപയും അവരുടെ കൈവശമുണ്ടായിരുന്നു. പിഴ അടയ്ക്കാൻ വന്നതാണെന്ന് വിദ്യാർഥികൾ അറിയിച്ചെങ്കിലും പൊലീസ് പണം വാങ്ങിയില്ല; പകരം, വാഹനമോടിക്കുമ്പോൾ കൃത്യമായ നിയമങ്ങൾ പാലിക്കണമെന്ന ഉപദേശം നൽകി അവരെ തിരിച്ചയച്ചു.
English summary; ernakulam alangad police
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.