29 March 2024, Friday

Related news

March 20, 2024
March 18, 2024
March 1, 2024
March 1, 2024
February 22, 2024
February 6, 2024
February 5, 2024
January 21, 2024
January 19, 2024
January 18, 2024

ഭാഗിക കാഴ്ചശക്തി ഉള്ളവരുടെ സംസ്ഥാന ഫുട്ബോൾ കിരീടം എറണാകുളത്തിന്

Janayugom Webdesk
കൊച്ചി
October 30, 2021 9:31 pm

ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷനും കേരള ബ്ലൈൻഡ് ഫു­ട്­ബോൾ ഫെഡറേഷനും സംയുക്തമായി നടത്തിയ ആദ്യത്തെ ബി2‑ബി3 സംസ്ഥാന ബ്ലൈൻഡ് ഫുട്ബോൾ കിരീടം എറണാകുളം സ്വന്തമാക്കി. ചങ്ങനാശേരി എസ് ബി കോളേജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ഫൈനലിൽ പാലക്കാടിനെ നേരിട്ട എറണാകുളം രണ്ടിനെതിരെ മൂന്ന് ഗോളുകൾ നേടിയാണ് കന്നി കിരീടം സ്വന്തമാക്കിയത്. പാലക്കാടിന്റെ സുജിത് എം എസ് എട്ട് ഗോളുകൾ നേടി ടോപ് സ്കോററായി. എറണാകുളത്തിന്റെ ആനന്ദ് കൃഷ്ണൻ ടൂര്‍ണമെന്റിലെ താരമായും തിരഞ്ഞടുക്കപ്പെട്ടു.

ENGLISH SUMMARY: ERNAKULAM WON INDIAN BLIND FOOTBALL FEDERATION
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.