20 April 2024, Saturday

Related news

April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 17, 2024
April 17, 2024
April 17, 2024

തമിഴ് നാട്ടിലെ ഈറോഡ് ഉപതെരഞ്ഞെടുപ്പ് ; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എഐഡിഎംകെയിലെ ഇരു ഗ്രൂപ്പുകളും, ബിജെപി ത്രിശങ്കുവില്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 2, 2023 11:52 am

തമിഴ് നാട്ടിലെ ഈറോഡ് മണ്ഡലത്തില്‍നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ബിജെപിക്ക് ഏറെ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്,എഐഎഡിഎംകെയിലുണ്ടായ പിളര്‍പ്പ് ബിജെപിയെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. കോണ്‍ഗ്രസ് പ്രതിനിധിയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപ തെരഞ്ഞെടുപ്പ് വേണ്ടിവന്നിരിക്കുന്നത്. ഡിഎംകെ മുന്നണി കോണ്‍ഗ്രസിനാണ് ഈറോ ഡഡ് സീറ്റ് നല്‍കിയിട്ടുള്ളത്. ഇവിടെഎഐഎഡിഎംകെയിലെ ഇരു ഗ്രൂപ്പുകളും ( ഒ.പനീര്‍ശെല്‍വം, എടപ്പാടി പളനിസ്വാമി )സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് ഇരു ഗ്രൂപ്പുകളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഇരു വിഭാഗങ്ങളും മത്സരത്തിനിറങ്ങിയതോടെ പെട്ടിരിക്കുന്നതാവട്ടെ അണ്ണാ ഡിഎംകെയുടെ തമിഴ്നാട്ടിലെ സംഖ്യകക്ഷിയായ ബി ജെ പിയും. ഏത് വിഭാഗത്തെ പിന്തുണച്ചാലും അത് മറുവിഭാഗത്തിന്റെ എതിർപ്പിന് കാരണമാവും.രണ്ട് സ്ഥാനാർത്ഥികളിൽ ആരെയെങ്കിലും പിന്തുണയ്ക്കണോ അതോ വിട്ടുനിൽക്കണോ എന്ന കാര്യത്തിൽ പളനിസ്വാമി ബി ജെ പിയെ ആശയക്കുഴപ്പത്തിലാക്കുന്ന ഒരു പ്രഖ്യാപനവും കഴിഞ്ഞ ദിവസം നടത്തിയിട്ടുണ്ട്. 

പളനിസ്വാമി നേതൃത്വം നൽകുന്ന വിഭാഗത്തിനാണ് ബിജെപിയുടെ പിന്തുണയെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാൽ പളനിസ്വാമിയാവട്ടെ തമിഴ്‌നാട്ടിൽ ബിജെപിയെ അത്ര അനുകൂലമായി ജനം കാണാത്തതിനാൽ അവർക്കിടയിൽ അൽപ്പം അകലം പാലിക്കാനാണ് ശ്രമിക്കുന്നതും. സ്ഥാനാർഥി പേരു പ്രഖ്യാപനത്തോട് അനുബന്ധിച്ച് പുറത്ത് വന്ന പോസ്റ്ററുകളിൽ ബിജെപി, എന്‍ഡിഎ കൂട്ടുക്കെട്ടിനെക്കുറിച്ച് എവിടേയും സൂചിപ്പിക്കുന്നില്ല എഐഎഡ എംകെ സ്ഥാനാർത്ഥി എന്ന് മാത്രമാണ് പോസ്റ്ററുകളിലുള്ളത്. 

അതിനിടയില്‍ പനീർസെൽവം അഭിപ്രായപ്പെട്ടു ബിജെപി ഒരാളെ നിർത്തിയാൽ തന്റെ സ്ഥാനാർത്ഥിയെ പിൻവലിക്കുമെന്ന് തുണി വ്യാപാരിയായ സെന്തിൽ മുരുകൻ എന്നയാളെയാണ് ഒപിഎസ് വിഭാഗം സ്ഥാനാർത്ഥിയായി നിർത്തിയിരിക്കുന്നത് അദ്ദേഹത്തിന് വലിയ രാഷട്രീയ അടിത്തറയൊന്നും പറയാനില്ല. എഐഎഡിഎംകെയുടെ ഔദ്യോഗിക ഇടക്കാല ജനറൽ സെക്രട്ടറിയായ ഇപിഎസ് ഇതേ സീറ്റില്‍ നിന്നും രണ്ട് തവണ എംഎൽഎ ആയിരുന്ന കെ എസ് തെന്നരസുവിനെയാണ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്.

നിലവിൽ എഐഎഡിഎംകെ ഈറോഡ് അർബൻ ജില്ലാ എംജിആർ മന്ദ്രം സെക്രട്ടറിയും 2011 മുതൽ ഈറോഡ് (ഈസ്റ്റ്) അസംബ്ലി മണ്ഡലം സെക്രട്ടറിയുമാണ് തെന്നരസു. ഇപിഎസ് പോസ്റ്ററുകൾ ആദ്യം എൻഡിഎയുടെ പേരിൽ പുരോഗമനപരംഎന്ന് കൂടി ചേർത്ത് എൻഡിപിഎ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 50,000‑ത്തിലധികം വരുന്ന മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകളെ സ്വാധീനിക്കാനുള്ള തന്ത്രമായിട്ടാണ് കണ്ടത്. എന്നാല്‍ ബുധനാഴ്ച വൈകുന്നേരത്തോടെ ഇത് എഐഎഡിഎം കെയുടെ നേതൃത്വത്തിലുള്ള സഖ്യമായി മാറുകയും ചെയ്തു. 

Eng­lish Summary:
Erode by-elec­tion in Tamil Nadu; Both fac­tions in AIDMK and BJP in Trisanku announced candidates

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.