23 April 2024, Tuesday

Related news

December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023
April 10, 2023

വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പിഴവ്; തിരുത്തണമെന്ന് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
October 12, 2021 10:38 pm

കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ പിഴവ് തിരുത്താൻ ഹൈക്കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. മൂന്നാഴ്ചക്കകം തെറ്റ് തിരുത്തി നൽകണം എന്നാണ് നിർദ്ദേശം.

സർട്ടിഫിക്കറ്റിലെ തീയതിയും വാക്സിൻ കേന്ദ്രവും തെറ്റായി രേഖപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ആലുവ സ്വദേശി കെ പി ജോണും ഭാര്യ സാലിയും സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.

പിഴവ് സംബന്ധിച്ച് അന്വേഷണം നടത്താൻ കോടതി നിർദ്ദേശം നൽകിയിരുന്നു. തെറ്റ് സംഭവിച്ചിട്ടുണ്ടെന്നും തിരുത്താൻ നടപടി എടുക്കുന്നുണ്ടെന്നും ഡിഎംഒ അറിയിച്ചു. രണ്ടാം ഡോസ് സർട്ടിഫിക്കറ്റിൽ തീയതിയും വാക്സിൻ കേന്ദ്രവും മാറിപ്പോയെന്നായിരുന്നു പരാതി. രണ്ടാം ഡോസ് ഏപ്രിൽ മാസത്തിൽ ആലുവയിലാണ് എടുത്തതെന്നും എന്നാൽ സർട്ടിഫിക്കറ്റിൽ ജൂലൈയിൽ എറണാകുളത്ത് എടുത്തെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഹർജിയിൽ വ്യക്തമാക്കി. സർട്ടിഫിക്കറ്റിലെ പിഴവ് വിദേശത്തുള്ള മക്കളെ സന്ദർശിക്കാൻ തടസ്സമാവുന്നുണ്ടെന്നും ബോധിപ്പിച്ചു.

 

Eng­lish Sum­ma­ry: Error in vac­ci­na­tion cer­tifi­cate; High Court seeks rectification

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.