എരുമേലി കണമല അട്ടിവളവിൽ അയ്യപ്പ ഭക്തരുടെ വാഹനവും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. തിങ്കളാഴ്ച വൈകുന്നേരം നാലു മണി കഴിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ മുക്കൂട്ടുതറ അസ്സീസ്സി ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകുകയാണ്.
ഏഴോളം തീർത്ഥാടകരുടെ കൈ കാലുകൾ ഒടിഞ്ഞിട്ടുണ്ട്. നാട്ടുകാരും, പോലീസും, ആംബുലൻസും സ്ഥലത്തെത്തിയിട്ടുണ്ട്. എരുമേലിയിൽ നിന്നും പമ്പയ്ക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് പോയതാണ് അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.