Web Desk

Kottayam

December 27, 2020, 8:45 pm

കര്‍ശന നിയന്ത്രണങ്ങളോടെ എരുമേലിയില്‍ പേട്ടതുള്ളലിന് അനുമതി

Janayugom Online

കർശന നിയന്ത്രണങ്ങളോടെ എരുമേലിയിൽ പേട്ടതുള്ളലിന്​ അമ്പലപ്പുഴ, ആലങ്ങാട്​ സംഘങ്ങൾക്ക്​ അനുമതി. ഓരോ സംഘത്തിനും 50 ​പേരെ വീതം പ​ങ്കെടുപ്പിക്കാം. തിരുവിതാംകൂർ ദേവസ്വം ബോർഡ്​ പ്രസിഡൻറ്​ എൻ. വാസുവി​ൻെറ അധ്യക്ഷതയിൽ എരുമേലിയിൽ ചേർന്ന യോഗത്തിലാണ്​ തീരുമാനം. പേട്ടതുള്ളലിന്​ നേതൃത്വം നൽകുന്ന രണ്ട്​ സംഘങ്ങളുടെയും പെരിയസ്വാമിമാർക്ക്​ പ്രായപരിധിയിൽ ഇളവ്​ നൽകും. എന്നാൽ, മറ്റുള്ളവർ 60ലധികം പ്രായമുള്ളവരായിരിക്കരുത്​. മാസ്​ക്​ ധരിച്ചും സമൂഹ അകലം പാലിച്ചുമായിരിക്കണം പേട്ടതുള്ളൽ. മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന്​ ഉറപ്പുവരുത്താനുള്ള ചുമതല ആരോഗ്യവകുപ്പിനാണ്​. പേട്ടതുള്ളൽ മുതൽ ശബരിമല ദർശനം വരെയുള്ള ചടങ്ങുകൾക്ക്​ കൂടുതൽ ദിവസങ്ങൾ വേണ്ടിവരുന്നതിനാൽ പേട്ടതുള്ളാനെത്തുന്നവർ രണ്ടുവട്ടം കോവിഡ്​ പരിശോധന നടത്തണം. ഇതിനുള്ള സംവിധാനം എരുമേലിയിൽ ഏർപ്പെടുത്തും. ബോർഡ്​ അംഗം കെ.എസ്​. രവി, കമീഷനർ ബി.എസ്​. തിരുമേനി എന്നിവരും യോഗത്തിൽ പങ്കെടുത്തു.

അതിനിടെ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ശബരിമലയിലും പ്രധാന ക്ഷേത്രങ്ങളിലും തീർഥാടകരുടെ എണ്ണം നിയന്ത്രിച്ചതോടെ വരുമാനത്തിലും വൻ ഇടിവുണ്ട്​. മണ്ഡല മഹോത്സവം കഴിഞ്ഞതോടെ വരുമാനത്തിലെ ഇടിവ്​ ദേവസ്വം ബോർഡിനെയും പ്രതിസന്ധിയിലാക്കി. കഴിഞ്ഞ തീർഥാടനകാലത്ത്​ 156.60 കോടിയായിരുന്നു വരുമാനം. ഇത്തവണ 10 കോടിയിൽ താഴെയായി ഇത്​. ശബരിമലയിൽ ദൈനംദിന പ്രവർത്തനങ്ങൾക്ക്​ മാത്രം പ്രതിദിനം 50 ലക്ഷം രൂപയാണ്​ വേണ്ടിവരുന്നത്​.