March 23, 2023 Thursday

ഇഎസ് ബിജിമോള്‍ എംഎല്‍എ കോവിഡ് നിരീക്ഷണത്തില്‍

Janayugom Webdesk
പീരുമേട്
April 28, 2020 12:51 pm

ഏലപ്പാറ ആശുപത്രിയില്‍ കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുമായി അടുത്തിടപ്പെട്ടതിനെ തുടര്‍ന്ന് പീരുമേട് എംഎല്‍എ ഇഎസ് ബിജിമോള്‍ കോവിഡ് നിരീക്ഷണത്തില്‍. ഏലപ്പാറ ആശുപത്രിയിലെ ഒരു യോഗത്തില്‍ പങ്കെടുക്കാൻ ബിജിമോള്‍ എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സ്വമേധയ നിരീക്ഷണത്തില്‍ തുടരാൻ എംഎല്‍എ തീരുമാനിച്ചത്.

ഇടുക്കിയില്‍ ആരോഗ്യപ്രവര്‍ത്തകയടക്കം മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്നും മൂന്ന് പേരെയും ആശുപത്രിയിലേയ്ക്ക് മാറ്റിയതായും ജില്ലാ കളക്ടര്‍ എച്ച് ദിനേശൻ അറിയിച്ചു. ഇതോടെ ഇടുക്കിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 17 ആയി.

മൂന്ന് പേരും തൊടുപുഴ മേഖലയില്‍ നിന്നുള്ളവരാണ്. ആരോഗ്യപ്രവര്‍ത്തക, നഗരസഭാംഗം, ജനപ്രതിനിധി എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്. ആരോഗ്യപ്രവര്‍ത്തക ഇന്നലെയും ജോലിക്ക് എത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. റാപ്പിഡ് ടെസ്റ്റിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ജില്ലയില്‍ കര്‍ശന നിര്‍ദ്ദേശങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.