ഇസാഫ് ബാങ്കിന് 90 കോടി രൂപ അറ്റാദായം

Web Desk
Posted on May 13, 2019, 10:01 pm

കൊച്ചി: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചെറുകിട സാമ്പത്തിക ബാങ്കായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 2018–2019 സാമ്പത്തിക വര്‍ഷത്തില്‍ 90.28 കോടി രൂപ അറ്റാദായം നേടി. 2017–18 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 234.45 ശതമാനത്തിന്റെ വന്‍ വര്‍ധനയാണ് ബാങ്ക് കരസ്ഥമാക്കിയത്. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 26.99 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം.

ബാങ്കിന്റെമൊത്തത്തിലുള്ള നിക്ഷേപം 2018–19 സാമ്പത്തിക വര്‍ഷത്തില്‍ 71.10 ശതമാനം വര്‍ധിച്ച് 4317 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 2523.09 കോടി രൂപയായിരുന്നു. ഇതില്‍ ഏറെയും ബാങ്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന റീട്ടെയില്‍ ഇടപാടുകളിലൂടെയാണ്. ബാങ്കിന്റെ മൊത്തം വരുമാനം 698.69 കോടി രൂപയില്‍ നിന്ന് 1140.78 കോടി രൂപയായി വര്‍ധിച്ചു. 63.27 ശതമാനത്തിന്റെ വര്‍ധനയാണ് 201819 സാമ്പത്തിക വര്‍ഷത്തില്‍രേഖപ്പെടുത്തിയത്. ഇതില്‍ 1031.63 കോടി രൂപ പലിശ ഇനത്തില്‍ നിന്നു മാത്രവും 109.15 കോടി രൂപ മറ്റു ഇനത്തില്‍ നിന്നുള്ള
വരുമാനവുമാണ്.

2018–19 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെമൊത്തം ആസ്്തി 7057.48 കോടി രൂപയായി വര്‍ധിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 4724.13 കോടി രൂപയായിരുന്നു. 49.39 ശതമാനത്തിന്റെവര്‍ധനയാണുണ്ടായിട്ടുള്ളത്. നിഷ്‌ക്രിയ ആസ്തിയില്‍ വലിയ കുറവു വരുത്താന്‍ കഴിഞ്ഞത് ബാങ്കിന് നേട്ടമായി. ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തെ 2.69ശതമാനത്തില്‍ നിന്ന് 0.77ശതമാനമായികുറയ്ക്കാന്‍ കഴിഞ്ഞു.

‘ഏറെ ആവേശം പകരുന്ന ഫലങ്ങള്‍ ബാങ്കില്‍ ജനങ്ങള്‍ക്കു വര്‍ധിച്ചു വരുന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണെന്ന് സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ കെ പോള്‍തോമസ് പറഞ്ഞു. ആഭ്യന്തര രംഗത്ത് ഉപഭോഗത്തില്‍ കുറവുണ്ടാവുകയും നിക്ഷേപങ്ങള്‍ കുറയുകയും സാമ്പത്തിക രംഗത്ത് ചാഞ്ചല്യം അനുഭവപ്പെടുകയുംചെയ്തിട്ടും പ്രകടനം മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. ആസ്തികളുടെ ഉന്നത നിലവാരവും കിട്ടാക്കടങ്ങള്‍ കുറയ്ക്കാന്‍ നടത്തിയ പ്രയത്‌നങ്ങളും പലിശയിനത്തില്‍ ലഭിച്ച ഉയര്‍ന്ന വരുമാനവും വളര്‍ച്ചയെ സഹായിച്ചു. ഈ മുന്നേറ്റം ഗ്രാമീണ ഇന്ത്യയുടെവികസന ത്വര കൂടിയാണ് വെളിപ്പെടുത്തുന്നത്. ബാങ്കിംഗ്‌സൗകര്യം ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ഉള്‍നാടുകളിലേക്ക് എത്തിച്ചേരാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ഇതോടെകൂടുതല്‍ ശക്തമാവുകയാണു ചെയ്യുന്നത.് 2020 മാര്‍ച്ചില്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെശാഖകള്‍ അഞ്ഞൂറായി വര്‍ദ്ധിപ്പിക്കും’, അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ബാങ്കിംഗ് ലൈസന്‍സ് നേടിയ ആദ്യസ്ഥാപനമായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് 14സംസ്ഥാനങ്ങളിലായി 424 ശാഖകളും 213 എ ടി എമ്മുകളും 33 ലക്ഷം ഇടപാടുകാരുമുണ്ട്. ബാങ്കിന്റെ നിലവിലുള്ള മൂലധനം 893 കോടി രൂപയാണ്. 2016 മെയ് അഞ്ചിന് ലൈസന്‍സ് ലഭിച്ച്, 2017 മാര്‍ച്ച് 10ന് ബാങ്ക് പ്രവര്‍ത്തനമാരംഭിച്ച് രണ്ടു വര്‍ഷത്തിനകം തന്നെ വലിയ നേട്ടം കൈവരിക്കാന്‍ ബാങ്കിനു കഴിഞ്ഞു. കേരളത്തിനു പുറമെ കര്‍ണാടക, ജാര്‍ഖണ്ട്, ന്യൂഡല്‍ഹി, തമിഴ്‌നാട്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബിഹാര്‍, വെസ്റ്റ് ബംഗാള്‍, പുതുച്ചേരി, ഒഡീഷ, ആന്ധ്ര പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും ബാങ്കിന് ശക്തമായ സാന്നിധ്യമുണ്ട്. വികസന പദ്ധതികളുടെ ഭാഗമായി ഉത്തര്‍പ്രദേശ്, സംസ്ഥാനങ്ങളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും.