January 28, 2023 Saturday

Related news

September 19, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022

കോവിഡ് കെയർ ലോണുമായി ഇസാഫ് ബാങ്ക്

Janayugom Webdesk
കൊച്ചി
April 24, 2020 4:52 pm

കോവിഡ്-19 പ്രതിസന്ധിയെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് പ്രത്യേക വായ്പാ പദ്ധതി അവതരിപ്പിച്ചു. അപ്രതീക്ഷിത ദുരന്തങ്ങളിൽ അകപ്പെടുന്ന ഉപഭോക്താക്കൾക്കായുള്ള ഉദ്ധാൻ വായ്പാ പദ്ധതിയുടെ ഭാഗമായാണ് പുതിയ കോവിഡ് കെയർ വായ്പ, ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്.

5,000 രൂപ മുതൽ 30,000 രൂപ വരെ വായ്പ ലഭിക്കും. 34 മാസ കാലവധിയുള്ള ഈ വായ്പകൾക്ക്, തിരിച്ചടവിന് പ്രാരംഭത്തിൽ നാലു മാസം അവധിയും ലഭിക്കും. ഈ വായ്പകൾക്ക് പ്രോസസിംഗ് ഫീസ് ഈടാക്കുന്നതല്ല. ഇൻഷുറൻസ് പരിരക്ഷയും കോവിഡ് കെയർ ലോണിന്റെ സവിശേഷതയാണ്. ബാങ്കിന്റെ എല്ലാ മൈക്രോ ബാങ്കിംഗ് ഉപഭോക്താക്കൾക്കും ഈ വായ്പകൾ ലഭ്യമാണ്.

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ നിലവിലുള്ള മൈക്രോ ബാങ്കിംഗ് ഗ്രൂപ്പ് അംഗങ്ങൾക്ക് അവരുടെ ഉപജീവനമാർഗം പുനഃസ്ഥാപിക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമുള്ള സാമ്പത്തിക സഹായമായാണ് ഉദ്ധാൻ വായ്പകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രളയ കാലത്താണ് ഈ പദ്ധതി ബാങ്ക് ആദ്യമായി അവതരിപ്പിച്ചത്. ലോക്ഡൗൺ കാലയളവിന് ശേഷം ഇന്ത്യയിലുടനീളം എല്ലാ ശാഖകളിലും കോവിഡ് കെയർ ലോൺ ലഭ്യമാക്കും.

Eng­lish Sum­ma­ry: ESAF Small Finance Bank launch­es Covid Care Loan

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.