ചെറുതുരുത്തിയില്‍ ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ട കവര്‍ച്ചക്കേസ് പ്രതി പൊലീസിന്റെ പിടിയില്‍. ബംഗ്ലദേശ് സ്വദേശി മണിക്ക് സര്‍ദര്‍ ആണ് പിടിയിലായത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റില്‍ തുടരവെ എറണാകുളം ജയിലിലേക്ക് ട്രെയിനില്‍ കൊണ്ടു പോകുന്ന വഴി ഇന്നലെയാണ് ചെറുതുരുത്തി ഭാഗത്തു വച്ച് പൊലീസ് കസ്റ്റഡിയില്‍ നിന്നും ഇയാള്‍ രക്ഷപ്പെട്ടത്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബംഗ്ല ഗ്യാങ്ങിന്റെ തലവന്‍മാരില്‍ ഒരാളാണ് മണിക്കെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45ഓടെയാണ് സംഭവം. നാഗര്‍കോവിലിലേക്ക് പോവുകയായിരുന്ന ഏറനാട് എക്‌സ്പ്രസില്‍നിന്നാണ് അകമ്പടിയിലുണ്ടായിരുന്ന മൂന്ന് പോലീസുകാരുടെ കണ്ണുവെട്ടിച്ച് ഇയാള്‍ പുറത്തേക്ക് ചാടിയത്. പൈങ്കുളം റെയില്‍വേ ഗേറ്റിനും കലാമണ്ഡലം റെയില്‍വേ മേല്‍പ്പാലത്തിനും ഇടയിലുള്ള ഭാഗത്ത് തീവണ്ടി വേഗം കുറച്ചപ്പോഴായിരുന്നു രക്ഷപ്പെടല്‍. കണ്ണൂരിലെ കവര്‍ച്ചാക്കേസില്‍ ഹൂബ്ലിയില്‍വെച്ചാണ് മാണിക്ക് സര്‍ദറിനെ പിടികൂടിയത്. ഇയാള്‍ക്കൊപ്പം ബംഗ്ലാദേശ് സ്വദേശികളായ കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
English Summary: Escaped robbery case accused caught by police
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.