Web Desk

ന്യൂഡല്‍ഹി

June 10, 2021, 9:58 pm

താല്‍ക്കാലിക‑കരാര്‍ തൊഴിലാളികള്‍ക്ക് ഇഎസ്ഐ ആനുകൂല്യം

Janayugom Online

രാജ്യത്തെ മുനിസിപ്പല്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക, കരാര്‍ തൊഴിലാളികള്‍ക്കും എംപ്ലോയിസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് പ്രകാരം ആനുകൂല്യം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര തൊഴില്‍ സഹമന്ത്രി സന്തോഷ് ഗാംഗ്‌വാറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ തങ്ങളുടെ അധികാര പരിധിയില്‍ ഉള്‍പ്പെട്ട സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കാനും ഇഎസ്ഐകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കേന്ദ്രത്തിന്റെ ഉത്തരവു പ്രാബല്യത്തില്‍ ആകുന്നതോടെ മുനിസിപ്പല്‍ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക‑കരാര്‍ ജീവനക്കാര്‍ക്ക് ഇ എസ് ഐ നിയമപ്രകാരം ലഭ്യമായ ആനുകൂല്യങ്ങള്‍ ലഭിക്കും. ചികിത്സ, പ്രസവം, ആശ്രിതരുടെ ആനുകൂല്യം, ശവസംസ്‌കാര ചെലവുകള്‍ തുടങ്ങിയ മുഴുവന്‍ ആനുകൂല്യങ്ങളും ലഭ്യമാകും.
eng­lish summary;ESI ben­e­fit for tem­po­rary-con­tract workers
you may also like this video;