ഇഎസ്ഐ ആശുപത്രിയിലെ ജീവനക്കാരുടെ സ്രവഫലം നെഗറ്റീവ്

Web Desk

 ആലപ്പുഴ

Posted on July 27, 2020, 9:32 pm
ഇഎസ്ഐ ആശുപത്രിയിലെ ജീവനക്കാരുടെ സ്രവ പരിശോധനാഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായ ഡോക്ടറുടെ പ്രാഥമിക സമ്പർക്കപട്ടികയിലുള്ള ജീവനക്കാർക്കാണ് സ്രവ പരിശോധന നടത്തിയത്. തിങ്കളാഴ്ച 34 ജീവനക്കാരാണ് റാപ്പിഡ് ടെസ്റ്റ് നടത്തിയത്. ഇതിൽ എല്ലാവരും നെഗറ്റീവാകുകയായിരുന്നു. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവർക്ക് 14 ദിവസത്തെ ക്വാറന്റീൻ  ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ചട്ടുണ്ട്. ഇതെ തുടർന്ന് ആശുപത്രി ഓഗസ്റ്റ് ഒന്ന് മുതൽ പ്രവർത്തനമാരംഭിക്കും. ആശുപത്രി അടുത്ത നാല് ദിവസത്തേക്ക് അണുനശീകരണത്തിനായി അടച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒന്ന് മുതൽ ഭാഗീകമായ പ്രവർത്തനം ആരംഭിക്കുവാനാണ് നീക്കം.