May 28, 2023 Sunday

എസ്പാനിയോ മിസിസ് കേരള 2019 & ഇന്ത്യന്‍ ഫാഷന്‍ ലീഗ്-4

Janayugom Webdesk
December 23, 2019 6:53 pm
കൊച്ചി: സൗന്ദര്യ രംഗങ്ങളില്‍ വലിയ മാറ്റങ്ങളിലൂടെ കടന്ന് പോകുന്ന കേരളം വലിയൊരു സൗന്ദര്യമത്സരത്തിന് വേദിയാകുന്നു, മിസിസ് കേരള 2019.കൊച്ചിയില്‍ ലെ മെറിഡിയനില്‍ 2019 ഡിസംബര്‍ 25‑ന് നടത്തപ്പെടുന്ന ഈ സൗന്ദര്യമാമാങ്കത്തില്‍ ഓഡീഷന്‍ വഴി തിരഞ്ഞെടുക്കപ്പെട്ട വിവാഹിതരായ 32 മലയാളി സ്ത്രീകളാണ് പങ്കെടുക്കുന്നത്. വിവാഹശേഷവും വലിയ സ്വപ്നങ്ങള്‍ കാണുന്ന, കേരളത്തില്‍ വേരുകളുള്ള സ്ത്രീകളുടെ സ്വപ്നസാഫല്യമാണ് മിസിസ് കേരള. ഈ സൗന്ദര്യമത്സരത്തിന് വേണ്ടിയുള്ള ഓഡീഷന്‍ കൊച്ചി, തിരുവനന്തപുരം, ദുബായ് എന്നിവിടങ്ങളില്‍ വച്ച് നടത്തപ്പെട്ടു. ഏകദേശം മൂവായിരത്തോളം വരുന്ന അപേക്ഷകരില്‍ നിന്നുമാണ് 32 പേരെ തെരഞ്ഞെടുത്തിരിക്കുന്നത്. കോളിവുഡിലും, മോളിവുഡിലും, ബോളിവുഡിലും കഴിവു തെളിയിച്ച സംവിധായകര്‍, നടീനടന്‍മാര്‍, ഫാഷന്‍ സ്റ്റൈലിസ്റ്റ്‌സ് എന്നിവരടങ്ങുന്ന ജൂറിയിലൂടെ മിസിസ് കേരള കൂടുതല്‍ ഗൗരവപൂര്‍ണ്ണമായ തലത്തിലേക്കുയരുന്നു. മൂന്ന് റൗണ്ടുകളിലായിട്ടാണ് ഈ സൗന്ദര്യമത്സരം നടത്തപ്പെടുന്നത്.

ഇന്ത്യയിലെ ഫാഷന്‍ രംഗത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഫാഷന്‍ ലീഗ് സീസണ്‍-4 ആരംഭിക്കുകയായി. 2019 ഡിസംബര്‍ 25‑ന് ലെ മെറിഡിയനില്‍ വച്ച് നടത്തപ്പെടുന്ന ഈ മെഗാ ഫാഷന്‍ ഇവന്റ് സൗത്തിന്ത്യയിലെ തന്നെ ഏറ്റവും വലിയ ഫാഷന്‍ ഇവന്റ് എന്ന നിലയിലാണ് അരങ്ങേറുന്നത്.
ഈ രണ്ട് പരിപാടികളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പ്രമുഖ ഇവന്റ് കമ്പനിയായ എസ്പാനിയോ ഇവന്റ്‌സാണ്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫാഷന്‍ സ്റ്റോര്‍ സജാസ് ഡിസൈനര്‍ ൂട്ടീക്ക് ഇന്ത്യന്‍ ഫാഷന്‍ ലീഗിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായി രംഗത്തെത്തുന്നു. പ്രമുഖ ഡിസൈനര്‍ കമ്പനിയായ ഡ്രീം സോണ്‍ പവേര്‍ഡ് ൈസ്‌പോണ്‍സറായും രംഗത്തെത്തുന്നു.

ഇന്ത്യയിലെ ഫാഷന്‍ രംഗത്ത് ഇപ്പോഴും പ്രതിഭകള്‍ക്ക് ശോഭിക്കുവാനുള്ള മതിയായ വേദികള്‍ ലഭ്യമല്ല. ഈ വസ്തുത മനസ്സിലാക്കിയ എസ്പാനിയോ ഇവന്റ്‌സ് അവതരിപ്പിക്കുന്ന ഇന്ത്യന്‍ ഫാഷന്‍ ലീഗ് ഇന്ന് പ്രമുഖ ഫാഷന്‍ ഡിസൈനേഴ്‌സിന്റെയും മോഡല്‍സിന്റെയും പ്രമുഖ ബ്രാന്‍ഡുകളുടേയും ഇഷ്ട വേദിയായി മാറിക്കഴിഞ്ഞിരിക്കുന്നു. 20‑ല്‍ അധികം പ്രമുഖ ഫാഷന്‍ ഡിസൈനേഴ്‌സാണ് ഇന്ത്യന്‍ ഫാഷന്‍ ലീഗില്‍ തങ്ങളുടെ ഏറ്റവും പുതിയ ഡിസൈനുകള്‍ അവതരിപ്പിക്കുന്നത്. സൂപ്പര്‍ മോഡല്‍സിനൊപ്പം ഇന്ത്യയിലെ പ്രമുഖ സിനിമാ താരങ്ങളും ഷോ സ്റ്റോപ്പേഴ്‌സ് ആയി റാംപിലെത്തുന്നു. പ്രമുഖ പരസ്യ ഏജന്‍സിയായ ബ്ലാക് ആന്‍ഡ് വൈറ്റ് ക്രിയേഷന്‍സാണ് മാര്‍ക്കറ്റിംഗ് പാര്‍ട്ണര്‍ എസ്പാനിയോ ഇവന്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ എ. റ്റി. അന്‍വര്‍, എസ്പാനിയോ ഇവന്റ്‌സ് പ്രസിഡന്റ് സജിനാസ് സലിം എന്നിവരുടെ കൂട്ടായ പരിശ്രമത്തിലാണ് മിസിസ് കേരളയും ഇന്ത്യന്‍ ഫാഷന്‍ ലീഗ് സീസണ്‍-4 ഉം അരങ്ങേറുന്നത്. അന്‍വര്‍ എ. റ്റി ആണ് മിസിസ് കേരള സൗന്ദര്യമത്സരത്തിന്റെ ഷോ ഡയറക്ടര്‍, ദാലു കൃഷ്ണദാസ് കോറിയോഗ്രാഫര്‍, ഗ്രൂമര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.