29 March 2024, Friday

Related news

October 4, 2023
November 5, 2022
October 3, 2022
June 24, 2022
June 19, 2022
May 12, 2022
April 17, 2022
September 24, 2021
September 8, 2021

ചാരവൃത്തി; വ്യോമസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി

Janayugom Webdesk
ന്യൂ ഡല്‍ഹി
May 12, 2022 11:11 am

ചാരവൃത്തി നടത്തിയതിന് ഡല്‍ഹിയില്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. ദേവേന്ദ്ര ശര്‍മ എന്ന ഉദ്യോഗസ്ഥനാണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. ഹണിട്രാപ്പില്‍ കുടുക്കി വ്യോമസേനാ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതായി പൊലീസ് കണ്ടെത്തി. പ്രതിക്ക് പാക് ചാരസംഘടന ഐഎസ്ഐഐയുമായി ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി പാകിസ്ഥാനില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയുടെ പ്രൊഫൈലിലേക്ക് ദേവേന്ദ്ര ശര്‍മ ബന്ധപ്പെട്ടിരുന്നു. രാജ്യ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള പല രഹസ്യങ്ങളും ഉന്നത ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഈ അക്കൗണ്ടിലേക്ക് കൈമാറിയതായി ഡല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി.

പൊലീസ് പരിശോധനയില്‍ ഇയാളുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് സംശയാസ്പദമായ ഇടപാടുകള്‍ നടന്നുവെന്നും പൊലീസ് കണ്ടെത്തി. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതോടൊപ്പം ലഭ്യമായ വിവരങ്ങള്‍ മിലിട്ടറി ഇന്റലിജന്‍സിന്റെ ക്രൈംബ്രാഞ്ചിനും കൈമാറിയിട്ടുണ്ട്.

Eng­lish sum­ma­ry; Espi­onage; Air Force offi­cer arrested

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.