ഇന്ത്യന്‍ സൈന്യം കശ്മീര്‍ വിടണം; കൊല്ലം കളക്ടറേറ്റിലേക്ക് പാകിസ്ഥാനില്‍ നിന്ന് സന്ദേശം

Web Desk

കൊല്ലം

Posted on August 28, 2019, 6:58 pm

ഇന്ത്യന്‍ സൈന്യം കാശ്മീര്‍ വിടണമെന്നാവശ്യപ്പെട്ട് പാകിസ്ഥാനില്‍ നിന്ന് സന്ദേശം. കൊല്ലം കളക്ടറേറ്റിലേക്കാണ് പാകിസ്ഥാനില്‍ നിന്ന് വാട്‌സാപ്പ് സന്ദേശമെത്തിയത്. ജില്ലാ ദുരന്ത നിവാരണ സമിതിയുടെ വാട്‌സാപ്പ് നമ്ബറിലേക്കാണ് സന്ദേശം വന്നത്. സംഭവത്തില്‍ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  പാകിസ്ഥാനില്‍ ഉപയോഗത്തിലുള്ള 82ല്‍ ആരംഭിക്കുന്ന മൊബൈല്‍ നമ്ബരില്‍ നിന്നാണ് സന്ദേശം വന്നത്. ചൊവ്വാഴ്ച രാത്രി 10.45നാണ് ഹിന്ദി, ഉറുദു ഭാഷകളില്‍തയ്യാറാക്കിയ സന്ദേശം എത്തിയത്. ജമ്മു കാശ്മീരില്‍ നിന്ന് സൈനമ്യം പിന്‍മാറണമെന്നുള്ളതാണ് സന്ദേശത്തിലെ പ്രധാന ആവശ്യം.

കാശ്മീര്‍ തങ്ങളുടെ രാജ്യമാണെന്നും ഇന്ത്യ തുലയട്ടെ എന്നും സന്ദേശത്തില്‍ പറയുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണമാണ് നടക്കുന്നത്. ഇന്റലിജന്‍സ് മേധാവി ദേശീയ സുരക്ഷാ ഏജന്‍സികള്‍ക്കും സംഭവത്തിന്റെ വിശദാംശങ്ങള്‍ കൈമാറിയിട്ടുണ്ട്. ദേശീയ സുരക്ഷാ ഏജന്‍സിയും വിഷയത്തില്‍ അന്വേഷണം നടത്തും.

you may also like this video