എസ്റ്റഫാനിയ ഷാവേസ് ഗാര്‍ഷ്യ (മെക്‌സിക്കോ) ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ്

Web Desk
Posted on April 28, 2018, 4:38 pm

കൊച്ചി: എസ്റ്റഫാനിയ ഷാവേസ് ഗാര്‍ഷ്യ (മെക്‌സിക്കോ) 2018ലെ ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് കിരീടം ചൂടി. ഫഹിമ കുലൗ മുഹുമദ് അബ്ദി (കെനിയ) ഫസ്റ്റ് റണ്ണറപ്പും എലീന കാതറിന്‍ അമോണ്‍ സെക്കന്റ് റണ്ണറപ്പുമായി. ലോകത്തിലെ ഏറ്റവും സൗന്ദര്യവും കഴിവുമുള്ള യുവതികളെ കണ്ടെത്താനായി ഡോ. അജിത് രവി നടത്തിയ അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഗ്ലാം വേള്‍ഡ് സൗന്ദര്യ മത്സരത്തിലാണ് ഇവര്‍ ജേതാക്കളായത്. ഇന്‍ഡള്‍ജ് മുഖ്യപ്രായോജകരാകുന്ന മത്സരത്തിന്റെ പവേര്‍ഡ് ബൈ പാര്‍ട്ണേഴ്സ് ഡിക്യു വാച്ചസ്, ജ്യോതി ലബോറട്ടറീസ്, ഐ.സി.എല്‍ ഫിന്‍കോര്‍പ്, ജോയ് ആലുക്കാസ് എന്നിവരാണ്.
മിസ് ഗ്ലാം വേള്‍ഡ് വിജയിക്ക് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ ദുവൈജ് അല്‍ ഖലീഫ (കിംഗ്ഡം ാേഫ് ബഹ്‌റൈന്‍) കിരീടം അണിയിച്ചു. ഏപ്രില്‍ 27ന് കൊച്ചിയിലെ ആഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മത്സരത്തില്‍ 39 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് മാറ്റുരച്ചത്. ഇന്‍ഡള്‍ജിന്റെ സഹകരണത്തോടെ മിസ് ഗ്ലാം വേള്‍ഡ് സംഘടിപ്പിക്കുന്നത് പെഗാസസാണ്.

സബ് ടൈറ്റില്‍ വിജയികള്‍

മിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍ — യൊസുമന്‍ ഖൊലോവ (തജിക്കിസ്ഥാന്‍)
മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍ — റൊമോന മരിയ (റൊമേനിയ)
മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍ — സൊകൈന ബരി (മൊറോക്കോ)
മിസ് ബ്യൂട്ടിഫുള്‍ ഫേസ് — ഡൊറീഹര്‍ മെരിലി സുവാരസ് റോഡ്രിഗസ് ( വെനസ്വെല),
മിസ് ബ്യൂട്ടിഫുള്‍ ഐസ് — സോന്‍ക മില്‍ഷെവ (ബള്‍ഗേറിയ)
മിസ് ടാലന്റ് — എലീന കാതറിന്‍ അമോണ്‍ (ഇന്ത്യ)
മിസ് പേഴ്സണാലിറ്റി — ഇന പാട്രീഷ്യ (ഫിലിപ്പിന്‍സ്),
മിസ് കാറ്റ് വാക്ക് — എസ്റ്റഫാനിയ ഷാവേസ് ഗാര്‍ഷ്യ (മെക്‌സിക്കോ)
മിസ് ഫോട്ടോജനിക് — യൊസുമന്‍ ഖൊലോവ (തജിക്കിസ്ഥാന്‍)
മിസ് വ്യൂവേഴ്സ് ചോയ്സ് — ങോക് ഹന്‍ ഫാന്‍ (വിയറ്റ്‌നാം)
മിസ് പെര്‍ഫക്ട് ടെന്‍ — മെലിസ ഗിര്‍സ് (ബെല്‍ജിയം),
മിസ് കണ്‍ജീനിയാലിറ്റി — റിംഗ് എമിലി ജോയ്‌സ് (ഓസ്‌ട്രേലിയ)
മിസ് ഫിറ്റ്‌നസ് — റ്റനലക്‌സ്യൂമി മഹേന്തിരന്‍ റേയര്‍ (മലേഷ്യ)
ബെസ്റ്റ് നാഷണല്‍ കോസ്റ്റ്യൂം — അഞ്ജലി വിനോദ്യ രാമചന്ദ്ര ബ്രഹാക്മ (ശ്രീലങ്ക),

നാഷണല്‍ കോസ്റ്റ്യൂം, റെഡ് കോക്ക്ടെയില്‍, വൈറ്റ് ഗൗണ്‍ എന്നിങ്ങനെ മൂന്ന് റൗണ്ടുകളിലായാണ് മത്സരം നടന്നത്. 3.5 ലക്ഷം രൂപയാണ് മിസ് ഗ്ലാം വേള്‍ഡ് വിജയിക്ക് ലഭിച്ച സമ്മാനത്തുക. ഫസ്റ്റ് റണ്ണറപ്പിന് 2.5 ലക്ഷം രൂപയും സെക്കന്റ് റണ്ണറപ്പിന് 1.5 ലക്ഷം രൂപയും സമ്മാനമായി ലഭിച്ചു. പറക്കാട്ട് ജ്വല്ലേഴ്സ് രൂപകല്പന ചെയ്ത സുവര്‍ണ കിരീടമാണ് വിജയികളെ അണിയിച്ചത്.

ക്രിസ്റ്റീന്‍ ഹോംഗ് (ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഓഫ് ഗ്ലോബല്‍ ചാരിറ്റി ക്വീന്‍, ക്വീന്‍ ഓഫ് ബ്രില്ല്യന്‍സി ഇന്റര്‍നാഷണല്‍, ഗോള്‍ഡന്‍ ഇന്റര്‍നാഷണല്‍ കോര്‍പ് ആന്റ് മിസ് ബിക്കിനി യൂണിവേഴ്സ് ), മാര്‍സല്‍ അര്‍നൊലാറ്റ് സലസര്‍ ( അഭിനേതാവ്, ഗായകന്‍), പ്രൊഫ: ഡോ. സര്‍ ജിഡി സിംഗ് (ഫൗണ്ടര്‍, പ്രസിഡന്റ്, വേള്‍ഡ് പീസ് ആന്റ് ഡിപ്ലോമസി ഓര്‍ഗനൈസേഷന്‍), മാര്‍സല സെവ്‌സികോവ (മിസ് യൂണിവേഴ്‌സ് ചെക്കോസ്ലോവാക്യ), സൃഷ്ടി റാണ ( മിസ് ഏഷ്യ പസഫിക് വേള്‍ഡ് 2013), എഡിസന്‍ തോമസ് (ലൈഫ്‌സ്റ്റൈല്‍ ജേണലിസ്റ്റ്) എന്നിവരാണ് ജഡ്ജിംഗ് പാനലില്‍ അണിനിരന്നത്.

ഏപ്രില്‍ 20ന് കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് മത്സരത്തിന്റെ ഗ്രൂമിംഗ് ആരംഭിച്ചത്. യോഗ, മെഡിറ്റേഷന്‍, വ്യക്തിത്വ വികസനം, സൗന്ദര്യ സംരക്ഷണം, കാറ്റ് വാക്ക് ട്രെയിനിംഗ്, ഫോട്ടോഷൂട്ട്, ടാലന്റ് സെര്‍ച്ച് എന്നിവയടങ്ങിയ ഗ്രൂമിങ് മത്സരാര്‍ത്ഥികള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കും. മോഡലിംഗ് രംഗത്തെ പ്രമുഖരായ അഞ്ജലി റൂത്ത്, അലീഷ റൂത്ത്, വാലന്റീന മിശ്ര ( മിസിസ് ഏഷ്യ ഇന്ത്യ ഇന്റര്‍നാഷണല്‍), സുദക്ഷിണ തമ്പി ( യോഗ ട്രെയിനര്‍), സമീര്‍ ഖാന്‍ (കൊറിയോഗ്രാഫര്‍) എന്നിവരാണ് ഗ്രൂമിങ്ങിന് നേതൃത്വം നല്‍കിയത്.
പെഗാസസിനുവേണ്ടി ഡി.ജെ ഹാര്‍വി സ്റ്റീവ് തയ്യാറാക്കിയ സംഗീതത്തിനൊപ്പമാണ് സുന്ദരിമാര്‍ ഗ്രാന്റ് ഫിനാലെയില്‍ ചുവട് വെച്ചത്.

ശരീര പ്രദര്‍ശനത്തിന് പ്രാധാന്യം നല്‍കുന്ന ബിക്കിനി റൗണ്ട് പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടാണ് പെഗാസസ് സൗന്ദര്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് പെഗാസസ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. അജിത് രവി അറിയിച്ചു. 1996ല്‍ അമിതാഭ് ബച്ചന്‍ മിസ് വേള്‍ഡ് മത്സരം നടത്തിയ ശേഷം ആദ്യമായാണ് ഇന്ത്യയില്‍ ഒരു ലോകോത്തര സൗന്ദര്യമത്സരം നടക്കുന്നതെന്നും നിയമപരമായ എല്ലാ അനുമതിയോടെയും കൂടെ നടത്തുന്ന മിസ് ഗ്ലാം വേള്‍ഡിലൂടെ ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യമൂല്യങ്ങള്‍ ലോകജനതയ്ക്ക് മുന്നിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെഡിമിക്സ്, സ്‌കോട് വില്‍സന്‍, കല്പന ഇന്റര്‍നാഷണല്‍, പറക്കാട്ട് റിസോര്‍ട്സ്, ഐശ്വര്യ അഡ്വര്‍ടൈസിംഗ് എന്നിവരാണ് മിസ് ഗ്ലാം വേള്‍ഡ് 2018ന്റെ ഇവന്റ് പാര്‍ട്ണേഴ്സ്.

റിംഗ് എമിലി ജോയ്‌സ് (ഓസ്‌ട്രേലിയ), അലോന കോസെനവിക് (ബെലാറസ്), മെലിസ ഗിര്‍സ് (ബെല്‍ജിയം), ഒലറാറ്റോ അലന്റ്‌ലീ (ബോറ്റ്‌സ്വാന), സോന്‍ക മില്‍ഷെവ (ബള്‍ഗേറിയ), സ്‌റ്റെഫാനി ബ്ലാന്‍ഷ് (കാമറൂണ്‍) ലി മിയോ (ചൈന), ഇലൂദി പൗളിന്‍ (ഫ്രാന്‍സ്), അമിനാറ്റ ജ്യൂം (ഗാംബിയ), പെനിന അകോസ്വ (ഘാന), ലിഉ ലിറാന്‍ (ഹോങ്കോങ്), എലീന കാതറിന്‍ അമോണ്‍ (ഇന്ത്യ), ജിഹാന്‍ നാബില (ഇന്തോനേഷ്യ), നൂറജാന്‍ ജാന്‍പ്യേസ് (കസാക്കിസ്ഥാന്‍), ഫഹിമ കുലൗ മുഹുമദ് അബ്ദി (കെനിയ), എബ്ദിമോമ്‌നോവ (കിര്‍ഗിസ്ഥാന്‍), സന്‍ഗ്യൂംഗ് കിം (കൊറിയ), റ്റനലക്‌സ്യൂമി മഹേന്തിരന്‍ റേയര്‍ (മലേഷ്യ), എസ്റ്റഫാനിയ ഷാവേസ് ഗാര്‍ഷ്യ (മെക്‌സിക്കോ), അലക്‌സാന്‍ഡ്ര പ്രെഡസ് (മോള്‍ഡോവ), ബൊലോര്‍നേരന്‍ ബത്ബാടര്‍ (മംഗോളിയ), സൊകൈന ബരി (മൊറോക്കോ), ജ സേങ് ബു (മ്യാന്‍മര്‍), സുജാത റോട് (നേപ്പാള്‍), ജോയ് ആര്‍വേര്‍ (നൈജീരിയ), മരിയ ഏഞ്ചല (പരാഗ്വേ), ഇന പാട്രീഷ്യ (ഫിലിപ്പിന്‍സ്), റൊമോന മരിയ (റൊമേനിയ), അന്ന സിസോവ (റഷ്യ), സാറ കപുനേക് (സെര്‍ബിയ), നവോമി കെല്ലി ഡെനീഷ്യ കിംഗ് (സീഷെല്‍സ്), നീന മസയര്‍ (സൗത്ത് ആഫ്രിക്ക), അഞ്ജലി വിനോദ്യ രാമചന്ദ്ര ബ്രഹാക്മ (ശ്രീലങ്ക), യൊസുമന്‍ ഖൊലോവ (തജിക്കിസ്ഥാന്‍), ചരിനി ഖുദ്‌ഫോ (തായ്‌ലാന്റ്), ഡൊറീഹര്‍ മെരിലി സുവാരസ് റോഡ്രിഗസ് ( വെനസ്വെല), ങോക് ഹന്‍ ഫാന്‍ (വിയറ്റ്‌നാം), സിസില കോംഗ്വ (സാംബിയ), മെയ്റ്റ കുസൈഷ് കെയ്ഗ (സിംബാബ്വേ).