March 26, 2023 Sunday

66 വർഷങ്ങൾക്ക് ശേഷം കടൽ കടന്ന് എസ്തർ എത്തി ജനിച്ച നാടു കാണാൻ

Janayugom Webdesk
കൊച്ചി
March 6, 2020 9:00 am

പുഴയോരത്തുകൂടി നടന്ന് ചെറിയ ആ വീടിന്റെ പട്ടികയറുമ്പോൾ അവരുടെ മനസിലൂടെ കടന്ന് പോയത്  കാലംതന്നിൽ നിന്ന് കൂട്ടികൊണ്ട് പോയ  അച്ഛനും അമ്മയും ആയിരുന്നു .വീട്ടിൽ കയറിയപ്പോൾ അത് പൂട്ടിയിരിക്കുന്നു .വാതിലിന്റെ ഓടാമ്പലിൽ പിടിച്ചു നിന്ന എസ്ത്തറിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി . ജനിച്ച നാടും, മുട്ടിൽ ഇഴഞ്ഞ വീടും കാണാൻ 66 വർഷങ്ങൾക്ക് ശേഷം കടൽ കടന്ന് ഇസ്രായേലിൽ നിന്ന് വന്നതാണ് എസ്തർ.

എട്ടു മാസം പ്രായമുള്ളപ്പോൾ 1954 ൽ വാഗ്ദത്ത ഭൂമിയിലേക്ക് മടങ്ങിയതാണ് എസ്തറിന്റെ മാതാപിതാക്കൾ. മലയാളം കേട്ടാൽ മനസിലാകുന്ന, കുറച്ച് പറയാൻ അറിയുന്ന എസ്തർ,
ടൂർ പാക്കേജ് പ്ലാൻ ചെയ്യാൻ അട്ടപ്പാടിസ്വ ദേശിയായ ബേസിൽ പി ദാസിനെ   വിളിക്കുമ്പോൾ പറവൂർ, ചേന്ദമംഗലം ഒക്കെ അറിയാമോ അവിടെ പോകണം എന്ന് പറഞ്ഞിരുന്നു. ബേസിലിനെ  വിളിക്കുന്നതിന്‌ മുൻപ് മറ്റു ചില ട്രാവല്സില് അവർ വിളിച്ച് ചോദിച്ചു. പറവൂർ എന്നതിന് പൗവൂ.. എന്നും ചേന്ദമംഗലം എന്നതിന് ചെങ്ങളം എന്നും ഇവർ പറഞ്ഞത് അവർക്ക് മനസിലാകാത്തത് കൊണ്ട് അകെ ആശയകുഴപ്പം .ബേസിൽ  ജൂതന്മാരുടെ വാസസ്ഥലങ്ങൾ തപ്പിയെടുത്തപ്പോൾ എസ്തരുടെ കേരളത്തിലേയ്ക്കുള്ള വഴി തെളിഞ്ഞു .മകനും കൊച്ചുമകനു അടങ്ങുന്നവർക്കൊപ്പമാണ് എസ്തർ എത്തിയത്.

വെള്ളിയാഴ്ച പറവൂർ സിനഗോഗ് കണ്ട ശേഷം എസ്തർ സഹോദരനെ വിളിച്ചു, എവിടെയാണ് ഞാൻ ജനിച്ച വീട് എന്ന് ചോദിച്ചു. സിനഗോഗിൽ നിന്ന് പുഴക്കരയിലേക്ക് പോകുന്ന വഴിയിൽ എന്നും വീടിന്റെ അടയാളങ്ങളും സഹോദരൻ പറഞ്ഞു കൊടുത്തു.. ഇന്നത് ഒരു ലൈബ്രറി ആണ് എന്നും..
ഓടിട്ട ഒരു കുഞ്ഞു വീട്.. അതിന്റെ പടി കയറി വാതിലിൽ പിടിച്ച് നിന്ന എസ്തറിന്റെ കണ്ണ് നിറഞ്ഞു.

കൊച്ചു മകൻ ഇദാനെ ചേർത്ത് നിർത്തി തലമുറകൾക്ക് അപ്പുറത്തേക്ക് ഒരു ഫോട്ടോ ഷൂട്ട്.. എന്തായിരുന്നിരിക്കും എസ്തർ ആ വീട്ടിലേക്ക് കാലു വെയ്ക്കുമ്പോൾ അവരുടെ ഫീലിംഗ്സ്.. നിറഞ്ഞ കണ്ണുകൾ ഒരു പക്ഷേ മണ്മറഞ്ഞു പോയ അപ്പനെയും അമ്മയെയും ഓർത്തത് ആകാം.. വീട്ടിൽ നിന്നിറങ്ങി വന്ന് ഫോട്ടോ എടുത്തു കൊണ്ട് നിന്നബേസിലിനെ  കെട്ടിപ്പിടിച്ച് കണ്ണീർ ഉണങ്ങാത്ത കവിൾ കവിളിൽ ചേർത്ത് ചുംബിച്ചിട്ട് എസ്തർ പറഞ്ഞു.. തോദാ റബ്ബ ( ഒരുപാട് നന്ദി ) എന്ന്.. കണ്ണ് നിറഞ്ഞില്ലെങ്കിലും മനസ്സ് നിറഞ്ഞു നിൽക്കുകയായിരുന്നു ആ നേരമത്രയും ബേസിലും .ഇന്നും നാളെയുമായി ഏതാനും സ്ഥലങ്ങൾ സന്ദർശിച്ച ശേഷം എസ്തർ വീണ്ടും വരും .സഹോദരനുമൊത്തു തന്റെ പൂർവ്വകാലം പതിഞ്ഞ മണ്ണിലൂടെ ഒന്നുകൂടി നടക്കാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.