അഷ്ടവെെദ്യന്‍ ഇ ടി നാരായണന്‍ മൂസ്സ് അന്തരിച്ചു

Web Desk

തൃശൂര്‍

Posted on August 05, 2020, 9:07 pm

വൈദ്യരത്നം അഷ്ടവൈദ്യൻ ഇ ടി നാരായണൻ മൂസ്സ് (87) അന്തരിച്ചു. തൈക്കാട് വൈദ്യരത്നം വൈദ്യശാലയുടെ ചെയർമാനാണ്. വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ഒല്ലൂർ തൈക്കാട്ടുശ്ശേരിയിലെ വീട്ടിൽ ഇന്നലെ രാത്രി 8.30 നായിരുന്നു അന്ത്യം.

തൈക്കാട്ടുശ്ശേരി എളേടത്തു തൈക്കാട്ട് നീലകണ്ഠൻ മൂസ്സിന്റെയും ദേവകി അന്തർജനത്തിന്റെയും മകനായി 1933 സെപ്റ്റംബർ 15‑നാണ് ജനനം. അച്ഛൻ ആരംഭിച്ച വൈദ്യരത്നം ഔഷധശാലയുടെ ചുമതല 1954ൽ നാരായണൻ മൂസ്സ് ഏറ്റെടുത്തു. ആയുർവേദചികിത്സാരംഗത്തെ സംഭാവനകൾക്ക് 2010‑ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.

കാലടി വെള്ളാരപ്പിള്ളി മുരിയമംഗലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മകൾ സതി അന്തർജനമാണ് ഭാര്യ. മക്കൾ: ഇ ടി നീലകണ്ഠൻ മൂസ്സ് (വൈദ്യരത്നം ഗ്രൂപ്പ് സീനിയർ ഡയറക്ടർ), ഇ ടി പരമേശ്വരൻ മൂസ്സ് (വൈദ്യരത്നം ഗ്രൂപ്പ് ഡയറക്ടർ), ഇ ടി ശൈലജ ഭവദാസൻ (ഡയറക്ടർ, വൈദ്യരത്നം ഗ്രൂപ്പ് ബംഗളൂരു ഓപ്പറേഷൻസ്).

മരുമക്കൾ: ഹേമ മൂസ്സ് (താഴംകോട് മന, പാലക്കാട്), മിനി മൂസ്സ് (മാമ്പറ്റ മന, കൊടുങ്ങല്ലൂർ), ഷൊർണൂർ പക്ഷിമനയ്ക്കൽ ഭവദാസൻ നമ്പൂതിരി (ബംഗളൂരു).

Eng­lish sum­ma­ry: ET Narayana moos passed away

You may also like this video: