June 28, 2022 Tuesday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

മുൻകരുതലുകളില്ലാതെ പമ്പുകളിൽ വിതരണം ചെയ്യുന്നത് എഥനോൾ അടങ്ങിയ പെട്രോൾ

By Janayugom Webdesk
February 11, 2021

സംസ്ഥാനത്തെ പമ്പുകളിൽ വിതരണം ചെയ്യുന്നത് എഥനോൾ അടങ്ങിയ പെട്രോൾ. എന്നാൽ കഴിഞ്ഞ ദിവസം മുതൽ എഥനോൾ അടങ്ങിയ പെട്രോളിന്റെ വിതരണം ആരംഭിച്ചത് വേണ്ടത്ര മുൻകരുതലില്ലാതെയെന്ന് പമ്പ് ഉടമകൾ ആരോപിക്കുന്നു.
സംസ്ഥാനത്ത് 2200 ഓളം വരുന്ന പമ്പുകളിൽ ഇതിനാവശ്യമായ സജ്ജീകരണം ഒരുക്കാത്തതിനാൽ വെള്ളം ചേർന്ന പെട്രോളെന്ന സംശയം വ്യാപകമായി ഉപഭോക്താക്കൾ ഉയർത്തുന്നുണ്ട്. ഇത് പമ്പ് ഉടമകൾക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻറ് ലീഗൽ സർവീസ് സൊസൈറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പ്രകൃതി സൗഹൃദ ഇന്ധന സംരംഭത്തിന്റെ ഭാഗമായി 10 ശതമാനം എഥനോൾ ചേർത്ത പെട്രോളാണ് കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്. മാത്രമല്ല, എഥനോൾ ചേർത്ത് പെട്രോൾ വിതരണം ചെയ്യുന്നതിലൂടെ കമ്പനികൾ വലിയ ലാഭമാണ് ഉണ്ടാക്കുന്നത്. എന്നാൽ ഇതനുസരിച്ച് പെട്രോളിന്റെ വില കുറയ്ക്കാൻ അവർ തയ്യാറായിട്ടില്ലെന്നും ആരോപണമുണ്ട്.

സാധാരണ പെട്രോളിൽ ജലാംശം ഉണ്ടെങ്കിൽ പ്രത്യേക പാളിയായി ടാങ്കുകളുടെ താഴെ അടിയും. എന്നാൽ, എഥനോൾ കലർന്ന പെട്രോളിൽ ജലം ലയിച്ചുചേരും. ഇത് വെള്ളം എഞ്ചനിൽ വേഗത്തിൽ എത്തുന്ന സാഹചര്യമുണ്ടാകുമെന്ന് പമ്പുടമകൾ പറയുന്നു. വെള്ളത്തിെന്റെ ചെറിയൊരംശമുണ്ടായാൽ പോലും അത് എഥനോളുമായി കലരുമെന്നതിനാൽ ഉപയോക്താക്കൾ ഇനി കൂടുതൽ ശ്രദ്ധിക്കണം. എഥനോൾ വെള്ളവുമായി കലർന്നാൽ വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യാൻ ബുദ്ധിമുട്ടു നേരിടും. വാഹനം കഴുകുമ്പോഴും മഴയത്തും ഇന്ധന ടാങ്കിലേക്ക് ഒട്ടും വെള്ളം ഇറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഇവർ പറഞ്ഞു. പെട്രോളിൽ എഥനോൾ ചേർത്ത് വിതരണത്തിനെത്തുന്നത് സംബന്ധിച്ച് കമ്പനികൾ ഉപഭോക്താക്കൾക്ക് അറിയിപ്പ് നൽകിയിരുന്നില്ല. അതുകൊണ്ടു തന്നെ ഇന്ധത്തിലെ വെള്ളത്തിന്റെ അംശം പമ്പിന്റെ വിശ്വാസ്യതയ്ക്ക് തകരാറുണ്ടാക്കുമെന്നാണ് ഉടമകളുടെ ഭയം. പെട്രോൾ പമ്പുകളിലെ ടാങ്കുകളിലും വെള്ളത്തിന്റെ അംശമുണ്ടാകുന്നതും പ്രതിസന്ധി സൃഷ്ടിക്കും. അന്തരീക്ഷത്തിലെ ഈർപ്പത്തിൽനിന്നുപോലും പമ്പിലെ ടാങ്കിൽ ജലാശം എത്താം. ഇതാണ് വെള്ളം ചേർന്ന പെട്രോളെന്ന തെറ്റിദ്ധാരണക്ക് കാരണമാകുന്നത്.

ENGLISH SUMMARY: Ethanol-con­tain­ing petrol is dis­pensed at pumps with­out precaution

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.