Web Desk

കൊച്ചി:

October 25, 2020, 3:39 pm

ഏഥർ വില കുറച്ചു; മടക്കി വാങ്ങും

Janayugom Online

വൈദ്യുത ഇരുചക്ര വാഹന നിർമാതാക്കളായ ഏഥർ എനർജി, ഏഥർ 450 എക്സിന്റെ വില കുറയ്ക്കുകയും 85000 രൂപയുടെ മടക്കി വാങ്ങൽ ഓഫർ പ്രഖ്യാപിക്കുകയും ചെയ്തു. ഏഥർ എനർജി മൂന്നുവർഷം പൂർത്തിയാകുമ്പോൾ 85000 രൂപയ്ക്ക് തിരിച്ചു വാങ്ങുമെന്നാണ് ഉറപ്പു നല്കുന്നത്. ഇന്ത്യയിലെ മെയ്ക് ഇൻ ഇന്ത്യ ഇ വി നിർമാണ കമ്പനികളിലൊന്നാണ്.

ഉൽപന്നത്തിന്റെ ഉയർന്ന വിശ്വാസ്യത നിലനിർത്തുകയും പുനർ വിൽപ്പന വിപണിയിൽ സ്കൂട്ടറുകൾക്ക് ശക്തമായ മൂല്യം നല്കുമെന്ന് ഉറപ്പാക്കുകയുമാണ് ഏഥറിന്റെ പുതിയ നയം.

ഏഥർ എനർജി സ്വന്തമായി ലിറ അയൺ ബാറ്ററികളും ഉൽപ്പന്ന നിരയിൽ കരുത്തുറ്റ പ്ലാറ്റ്ഫോമും നിർമിച്ചിട്ടുണ്ട്. 2018 മുതൽ കമ്പനിയ്ക്ക് ശക്തമായ സാന്നിധ്യമാണ് ഇന്ത്യയിൽ ഉള്ളത്.

വൈദ്യുത വാഹനങ്ങൾ ദത്തെടുക്കുക എന്ന പരിപാടിയുടെ ഭാഗമായി, ഏഥറിന്റെ മടക്കി വാങ്ങൽ പരിപാടി ധീരമായ ഒരു കാൽവെയ്പാണെന്ന് ഏഥർ എനർജി സഹസ്ഥാപകനും സി ഇ ഒയുമായ തരുൺ മേത്ത പറഞ്ഞു. കുറഞ്ഞ വിലയിലും നാമമാത്രമായ പ്രതിമാസ തവണ വ്യവസ്ഥയിലും ഏഥർ 450 എക്സ് ലഭ്യമാക്കും.

ഏഥർ എനർജിയുമായി ബന്ധമുള്ള സാമ്പത്തിക പങ്കാളികളിൽ നിന്ന് കുറഞ്ഞ പലിശ നിരക്കു വായ്പകളും ഉണ്ട്. ഏഥർ എനർജി 450 പ്ലസ് മോഡലിന്റെ എക്സ് ഷോറൂം വില 139,990 രൂപയായും കുറച്ചിട്ടുണ്ട്.

ENGLISH SUMMARY: ether reduced the price

YOU MAY ALSO LIKE THIS VIDEO