Janayugom Online
പ്രതീകാത്മക ചിത്രം

ആലപ്പുഴയില്‍ രണ്ടര വയസുകാരനെ കടലില്‍ കാണാതായി

Web Desk

ആലപ്പുഴ

Posted on September 13, 2020, 3:55 pm

ആലപ്പുഴയില്‍ രണ്ടര വയസുകാരനെ കടലില്‍ കാണാതായി. ആലപ്പുഴ ഇഎസ്ഐ മുക്കിന് സമീപമാണ് അതുല്‍ കൃഷ്ണയെ കാണാതായത്. കൂടെയുണ്ടായിരുന്ന രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി.

തൃശൂര്‍ ജില്ലിയില്‍ നിന്ന് ആലപ്പുഴയിലുള്ള ബന്ധുവീട്ടില്‍ എത്തിയ കുട്ടി മാതാവിനൊപ്പം കടല്‍ കാണാനായി പോയതാണ്. കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്.

Eng­lish sum­ma­ry: Two year old miss­ing at Sea in Alapuzha