Web Desk

മിലാന്‍

June 05, 2021, 10:44 am

സൗഹൃദമത്സരത്തിൽ ചെക് റിപബ്ലിക്കിനെ തകര്‍ത്ത് ഇറ്റലി; സ്പെയിനിനും പോര്‍ച്ചുഗലിനും സമനില

Janayugom Online

യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദമത്സരത്തിൽ വമ്പൻ ജയവുമായി ഇറ്റലി. ചെക് റിപബ്ലിക്കിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഇറ്റലി പരാജയപ്പെടുത്തിയത്. 23-ാം മിനിറ്റില്‍ ഇമ്മൊബിലെ ആണ് ഇറ്റലിക്ക് വേണ്ടി ആദ്യം വലക്കുലുക്കിയത്. പിന്നീട് ആദ്യ പകുതി അവസാനിക്കാന്‍ മൂന്ന് മിനിറ്റ് ശേഷിക്കെ മധ്യനിര താരം ബരെല്ലി ഗോള്‍ നേടി ലീഡ് ഉയര്‍ത്തി. രണ്ടാം പകുതിയിൽ ഇൻസീനെയും ബെറാർഡിയും ഗോൾ നേടിയതോടെ ചെക് റിപബ്ലിക്കിന്റെ തകര്‍ച്ച പൂര്‍ണ്ണാമായി. കഴിഞ്ഞ 28 മത്സരങ്ങളില്‍ ഒരു തോല്‍വി പാലും ഇറ്റലിക്ക് വഴിങ്ങേണ്ടിവന്നിട്ടില്ല.

അതേസമയം, സ്പെയിനും പോര്‍ച്ചുഗലും തമ്മില്‍ നടന്ന മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഗോള്‍ നേടിയില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള വമ്പന്‍ താര നിരയാണ് സ്പെയിനിന്റെ മെെതാനത്ത് ഇരുപതിനായിരത്തിലേറെ കാണികള്‍ സാക്ഷിയായ മത്സരത്തില്‍ പന്ത് തട്ടിയത്.

Eng­lish sum­ma­ry: Euro friend­ly match­es updates

You may also like this video: