Web Desk

വാഷിങ്ടൺ

March 21, 2020, 4:55 pm

ജനങ്ങളെ സുരക്ഷിതരാക്കാൻ മദ്യക്കമ്പനികള്‍ സാനിറ്റൈസര്‍ നിര്‍മാണത്തിലേക്ക്

Janayugom Online

ലോകത്താകമാനം കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ, യൂറോപ്പിലെ മദ്യനിർമാണശാലകളിൽ മദ്യത്തിന് പകരം നിർമിക്കുന്നത് സാനിറ്റൈസറുകൾ. ഹാൻഡ് സാനിറ്റെസറുകൾക്ക് കടുത്ത ക്ഷാമമാണ് ലോകത്തിന്റെ പല ഭാഗങ്ങളിലും നേരിടുന്നത്. ഈ ഒരു സാഹചര്യം മുന്നിൽ കണ്ടു കൊണ്ടാണ് അവ ലഭ്യമാക്കുന്നതിന് വേണ്ടി യൂറോപ്പിലെ മദ്യ കമ്പനികൾ ഇതിലേക്ക് വഴി തിരിഞ്ഞത്. ബ്ര്യൂഡോഗ്, ലെയ്ത്ത് ജിന്‍, വെര്‍ഡന്റ് സ്പിരിറ്റ്‌സ്, പെര്‍നോഡ് റിക്കാര്‍ഡ് തുടങ്ങിയ പ്രശസ്ത മദ്യ നിര്‍മാണ കമ്പനികളൊക്കെ ഹാന്‍ഡ് സാനിറ്റൈസറുകളുടെ നിര്‍മാണം വന്‍തോതില്‍ നടത്തുന്നതായി വി​ദേശ മാധ്യമങ്ങള‌ാണ് റിപ്പോർട്ട് ചെയ്തത്.

വൈറസ് ബാധ പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ കഴിയുന്നത്ര ജനങ്ങളെ സുരക്ഷിതരാക്കാനുള്ള ശ്രമമാണ് തങ്ങൾ നടത്തുന്നതെന്ന് സ്‌കോട്ട്‌ലന്‍ഡിലെ ബ്ര്യൂഡോഗ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ചു. സ്‌കോട്ട്‌ലന്‍ഡിലെ മറ്റൊരു കമ്പനി മദ്യ നിർമാണം നിർത്തുകയും ശക്തിയേറിയ ഹാൻഡ് സാനിറ്റെസറുകളുടെ നിർമാണത്തിലേക്ക് കടക്കുകയും ചെയ്തതായി ട്വിറ്ററിൽ പ്രസ്താവിച്ചിരുന്നു. സാനിറ്റൈസറുകള്‍ നിറയ്ക്കുന്നതിനുള്ള കുപ്പികൾ സംഭാവനായി നൽകാനും കമ്പനി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കുന്ന കമ്പനികളും ശുചീകരണത്തിനാവശ്യമായ വസ്തുക്കളുടെ നിർമാണത്തിലേയ്ക്ക് തിരിഞ്ഞിട്ടുള്ളതായാണ് റിപ്പോർട്ട്. പെര്‍ഫ്യൂമുകളും മേക്ക് അപ് വസ്തുക്കളും നിര്‍മിക്കുന്ന ക്രിസ്റ്റ്യന്‍ ഡോയര്‍ ജിവെന്‍ചി തുടങ്ങിയ കമ്പനികളും തിങ്കളാഴ്ച മുതല്‍ സാനിറ്റൈസര്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഇത് സൗജന്യമായി ഫ്രാന്‍സിലെ ആരോഗ്യ വകുപ്പിന് കൈമാറുമെന്നും ഇവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ENGLISH SUMMARY: Euro­pean brew­ers and dis­tillers make hand sanitizer

YOU MAY ALSO LIKE THIS VIDEO