July 2, 2022 Saturday

Latest News

July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022

പൗരത്വ നിയമ ഭേദഗതി; ഇന്ന് നടത്താനിരുന്ന വോട്ടെടുപ്പ് മാറ്റിവെച്ചു

By Janayugom Webdesk
January 30, 2020

ഇന്ത്യയുടെ പൗരത്വ നിയമഭേദഗതിക്കെതിരെ യൂറോപ്യൻ പാർലമെൻറിൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളിൽ ഇന്ന് നടക്കാനിരുന്ന വോട്ടെടുപ്പ് മാറ്റിവെച്ചു. കേന്ദ്ര സർക്കാരാണ് ഇക്കാര്യം അറിയിച്ചത്. പ്രമേയങ്ങളിൽ കഴിഞ്ഞ ദിവസം യൂറോപ്യൻ പാർലമെന്റ് ചർച്ച നടത്തിയിരുന്നു. മാർച്ച് വരെയാണ് വോട്ടെടുപ്പ് മാറ്റിവെച്ചതെന്ന് വാർത്ത ഏജൻസിക്കൾ റിപ്പോർട്ട് ചെയ്തു. പൗരത്വനിയമഭേദഗതി ഭിന്നതയുണ്ടാക്കുന്നതും വിവേചനപരവുമാണെന്നാണ് പ്രമേയം ആരോപിക്കുന്നത്. 751 അംഗ പാര്‍ലമെന്റിലെ 559 അംഗങ്ങളുടെ പിന്തുണ പ്രമേയങ്ങള്‍ക്കുണ്ടെന്നും പറയുന്നു.

അന്താരാഷ്ട്ര ഉടമ്പടി ലംഘിക്കുന്നതും സാമൂഹികമായി വിവേചനമുണ്ടാക്കുന്നതുമായ നിയമത്തില്‍നിന്ന് പിന്തിരിയണമെന്നും പൗരത്വനിയമഭേദഗതി റദ്ദാക്കണമെന്നും മോദി സര്‍ക്കാരിനോട് പ്രമേയം ആവശ്യപ്പെടുന്നു. ജനങ്ങള്‍ക്കിടയില്‍ സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്താനും മുസ്ലിങ്ങള്‍ക്കെതിരേ വിവേചനവും അസഹിഷ്ണുതയും ഉണ്ടാക്കുന്ന നീക്കങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനും ആവശ്യപ്പെടുന്നുണ്ട്. സി.എ.എ. സാമുദായിക അസഹിഷ്ണുതയും വിവേചനവും വര്‍ധിപ്പിച്ച് അപകടകരമാംവിധം ഭിന്നത സൃഷ്ടിക്കുമെന്നും പ്രമേയങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Eng­lish sum­ma­ry: : Euro­pean Par­lia­ment post­pones vote on joint motion against India’s new cit­i­zen­ship law till March

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.