23 April 2024, Tuesday

Related news

April 21, 2024
April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 3, 2024

ഒഴിപ്പിക്കല്‍ തുടരുന്നു; സുമിയില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പോള്‍ടാവയിലെത്തി

Janayugom Webdesk
കീ​വ്
March 9, 2022 8:26 am

ഉക്രെയിനിലെ സുമിയില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പോള്‍ടാവയില്‍ എത്തി. 694 വി​ദ്യാ​ർ​ഥി​ക​ളെ 12 ബ​സു​ക​ളി​ലാ​ണ് സുരക്ഷിതമായ മേഖയില്‍ എത്തിച്ചത്. ട്രെയിന്‍ മാര്‍ഗം ഇവരെ ഉക്രെയ്നിന് പുറത്തേക്ക് എത്തിക്കും. ഇവര്‍ക്കൊപ്പം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും ഉണ്ടാകും. അതേസമയം സു​മി​യി​ൽ നി​ന്ന് സു​ര​ക്ഷാ ഇ​ട​നാ​ഴി ഒ​രു​ക്കാ​ൻ റ​ഷ്യ ത​യാ​റാ​യ​താ​ണ് ഒ​ഴി​പ്പി​ക്ക​ൽ വേഗത്തിലാക്കിയത്. 

പോ​ള​ണ്ടി​ൽ നി​ന്ന് പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ളി​ൽ വി​ദ്യാ​ർ​ത്ഥി​ക​ളെ രാ​ജ്യ​ത്ത് എ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി. ഡ​ൽ​ഹി​യി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ൺ​ട്രോ​ൾ റൂ​മാ​ണ് ര​ക്ഷാ​ദൗ​ത്യം നയിക്കുന്നത്. ഒ​ഴി​പ്പി​ക്ക​ലി​നാ​യി റ​ഷ്യ ഇ​ന്നും വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് 12.30 മു​ത​ലാ​ണ് വെ​ടി​നി​ർ​ത്ത​ൽ. കീ​വ്, ചെ​ർ​ണി​വ്, സു​മി, ഖാ​ർ​കി​വ്, മ​രി​യു​പോ​ൾ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലാ​ണ് താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ പ്രഖ്യാപിച്ചത്.

Eng­lish Summary:Evacuation con­tin­ues; Indi­an stu­dents from Sumy arrived in Poltava
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.