20 April 2024, Saturday

Related news

April 15, 2024
March 28, 2024
March 7, 2024
January 24, 2024
January 24, 2024
January 19, 2024
January 2, 2024
December 3, 2023
November 24, 2023
October 24, 2023

കാബൂള്‍ വിമാനത്താവളത്തില്‍ തിക്കും തിരക്കും; എയര്‍ ഇന്ത്യ വിമാനം 12.30 ന് ഡല്‍ഹിയില്‍ നിന്ന് തിരിക്കും

Janayugom Webdesk
കാബൂള്‍
August 16, 2021 11:36 am

എന്താണ് സംഭവിക്കുന്നതെന്നോ ഇനിയെന്തു സംഭവിക്കുമെന്നോ അറിയാത്ത അനിശ്ചിതത്വം തീര്‍ത്ത ആശങ്കയില്‍ നാടുവിടാനൊരുങ്ങുകയാണ് ഒരു ജനത. പിറന്ന നാടുംവീടും ഉപേക്ഷിച്ച്‌ കിട്ടിയതെല്ലാം കെട്ടിപ്പെറുക്കിയുള്ള യാത്ര. എത്രയും പെട്ടെന്ന് സുരക്ഷിത തീരമണയണെന്ന മോഹവുമായുള്ളവരുടെ തിക്കും തിരക്കും അക്ഷരാര്‍ത്ഥത്തില്‍ യുദ്ധ ഭൂമികയാക്കിയിരിക്കുന്നു കാബൂളിനെ.

അതേസമയം, താലിബാന്‍ ഭരണം ഏറ്റെടുത്ത അഫ്ഗാനിസ്ഥാനിലേക്ക് ഇന്യയില്‍ നിന്ന് അടിയന്തരമായി വിമാനം തിരിക്കും.ഡല്‍ഹിയില്‍ നിന്ന് രാത്രി 8.30 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12.30ന് കാബൂളിലേക്ക് പുറപ്പെടും. രണ്ട് വിമാനങ്ങള്‍ കൂടി തയ്യാറാക്കി നിര്‍ത്താന്‍ എയര്‍ ഇന്ത്യക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കാബൂൾ‑ഡല്‍ഹി അടിയന്തര യാത്രയ്ക്ക് തയ്യാറെടുത്തിരിക്കാൻ ജീവനക്കാർക്കും നിർദ്ദേശം നല്‍കിയിട്ടുണ്ട്. ദില്ലിയിലെ അഫ്ഗാന്‍ എംബസിയുടെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്തു.

കാബൂള്‍ വിമനത്താവളത്തിലെ തിക്കുംതിരക്കും കാരണം യു.എസ് സൈനികര്‍ ആകാശത്തേക്ക് നിറയൊഴിച്ചെന്ന് ബി.ബി.സി ഉള്‍പെടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘വല്ലാതെ ഭീതി തോന്നുന്നു. അവര്‍ നിരവധി തവണയാണ് ആകാശത്തേക്ക് വെടിയുതിര്‍ത്തത്’ ഒരു ദൃക്‌സാക്ഷി എ.എഫ്.പിയോട് പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

Eng­lish Sum­ma­ry : evac­u­a­tion in tal­iban acquired afghanistan

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.