ലോക്ക്ഡൗണിനെ തുടർന്നുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ പലായനം തടയണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ കർശന നിർദേശം. തൊഴിലാളികളെ ഒരുകാരണവശാലും പോകാന്‍ അനുവദിക്കരുതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കു നൽകിയിരിക്കുന്ന നിർദേശം. തൊഴിലാളികളുടെ മടങ്ങിപ്പോക്ക് തടയാൻ സംസ്ഥാനങ്ങളുടെ എല്ലാ അതിർത്തികളും അടച്ചിടാനും നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ലോക്ക്ഡൗൺ നിർദേശങ്ങൾ പാലിക്കാതെ ആരെങ്കിലും യാത്രയ്ക്കു മുതിര്‍ന്നാൽ ഇവരെ 14 ദിവസം ക്വാറന്റൈൻ ചെയ്യുമെന്നും കേന്ദ്രം പറഞ്ഞു. മാർച്ച് 25 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ ഡൽഹി, ഗുജറാത്ത്, ഉത്തർപ്രദേശ് മുതലായ സംസ്ഥാനങ്ങളിൽ നിന്നും ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ പലായനം ആരംഭിച്ചിരുന്നു.
ഇത് രാജ്യത്ത് സമൂഹവ്യാപന ഭീതി ഉയര്‍ത്തിയിട്ടുണ്ട്. ആരോഗ്യസംവിധാനങ്ങള്‍ ദുര്‍ബലമായ ഉൾനാടൻ ഗ്രാമങ്ങളിലേക്ക് കൊറോണ വ്യാപിച്ചാല്‍ അത് വലിയ ദുരന്തത്തിന് വഴി വെക്കുമെന്നാണ് ആശങ്ക. കുടിയേറ്റതൊഴിലാളികൾക്ക് പുറമെ അടച്ചിടല്‍ വന്നതോടെ മരുന്നും ഭക്ഷണവും ലഭിക്കാതെയും വീടുകളിലേക്ക് മടങ്ങാന്‍ കഴിയാതെയും ഡല്‍ഹി ആശുപത്രികളിലെ നൂറുകണക്കിന് രോഗികളും വഴിയോരങ്ങളില്‍ തുണി വിരിച്ച് കഴിയുന്നുണ്ട്. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, സഫ്ദര്‍ജംഗ് ആശുപത്രികളില്‍ ആയിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരും ഇത്തരത്തിൽ കുടുങ്ങിയിട്ടുണ്ട്. ഡൽഹിയിലും മുംബൈയിലും കൊറോണ വ്യാപനം തടയുന്നതിനായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ മുതല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ പലായനം ചെയ്യാൻ തുടങ്ങിയിരുന്നു. ഈ സാഹചര്യം കണക്കിലെടുക്കുന്നതിനോ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഇത്തരം തൊഴിലാളികളെ സംരക്ഷിക്കുന്നതിനോ നടപടി എടുത്തില്ല എന്ന വിമര്‍ശനം കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ന്നിട്ടുണ്ട്.
കൊറോണ പ്രതിരോധത്തിൽ മുഴുകിയതോടെ കുടിയേറ്റ തൊഴിലാളികൾക്കായി സഹായം കരുതാൻ ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകൾക്കും കഴിഞ്ഞില്ല. കൂട്ടപലായനം ആരംഭിച്ച ശേഷമാണ് പല സംസ്ഥാനങ്ങളും ഇതിനെ ഗൗരവമായി എടുത്തതെന്നതും സ്ഥിതി വഷളാക്കിയിട്ടുണ്ട്. തിരിച്ചെത്തിയവർ ഐസൊലേഷനിൽ ലഖ്നൗ: സ്വന്തം ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുന്ന ലക്ഷക്കണക്കിനാളുകളെ ഐസോലേഷൻ വാർഡുകളിലാക്കാന് സര്‍ക്കാരുകൾ. മൂന്ന് ദിവസങ്ങൾകൊണ്ട് ഒന്നര ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികള്‍ ഉത്തര്‍പ്രദേശിലേക്ക് തിരിച്ചുപോയിട്ടുണ്ടെന്നാണ് കണക്ക്. ഇവരെ കോറന്റൈൻ ക്യാമ്പുകളിലേക്കാണ് മാറ്റുകയെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അറിയിച്ചു. ബിഹാറിലും ക്യാമ്പുകളുണ്ടാക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി ജില്ലകളിലാണ് തൊഴിലാളികളെ ഐസൊലേഷനിൽ പാർപ്പിക്കാൻ റിലീഫ് ക്യാമ്പുകള്‍ ഒരുക്കുക.
English Summary: Evacuation of migrants
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.