19 April 2024, Friday

രാജ്യ തലസ്ഥാനത്ത് ഇന്ന് ലോധി കോളനി മേഖലയില്‍ ഒഴിപ്പിക്കല്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 11, 2022 9:01 am

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ പൊളിക്കല്‍ നടപടികള്‍ തുടരുന്നു. തെക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ കീഴില്‍ ഇന്ന് ലോധി കോളനി മേഖലയിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍. വടക്കന്‍ കോര്‍പ്പറേഷനും ഇന്ന് ഒഴിപ്പിക്കല്‍ നടപടികള്‍ തുടരും. ഇന്നലെ ആറിടങ്ങളിലാണ് ഒഴിപ്പിക്കല്‍ നടന്നത്. പ്രതിഷേധങ്ങള്‍ക്കിടെ റോഡിന് സമീപത്തെ നിര്‍മ്മാണങ്ങളും പൊളിച്ചു നീക്കി. പ്രതിഷേധം കണക്കിലെടുത്ത് കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ച് കോളനികളില്‍ ബാരിക്കേഡ് തീര്‍ത്തിരുന്നു. നോട്ടീസ് നല്‍കാതെയുള്ള നടപടിയാണ് കോര്‍പറേഷന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പ്രദേശവാസികള്‍ പറയുന്നു.

മംഗോള്‍പുരിയിലെ പ്രതിഷേധത്തില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ മുകേഷ് അഹ്ലാവത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുസ്ലിം ഭൂരിപക്ഷ മേഖലകളിലാണ് ബിജെപി ഭരിക്കുന്ന കോര്‍പറേഷന്‍ ഭരണകൂടങ്ങള്‍ നിയമപ്രകാരമുള്ള നോട്ടീസുകള്‍ പോലും നല്‍കാതെ കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തുന്നത്. 13 വരെ തെക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലെ 14 ഇടങ്ങളില്‍ പൊളിക്കല്‍ തുടരാനാണ് കോര്‍പറേഷന്റെ തീരുമാനം. ഷഹീന്‍ബാഗില്‍ കഴിഞ്ഞദിവസം കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് പൊളിക്കല്‍ നടപടി നിര്‍ത്തിവച്ചിരുന്നു.

Eng­lish sum­ma­ry; Evac­u­a­tion today in the Lod­hi Colony

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.