9 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 24, 2024
October 21, 2024
October 12, 2024
September 20, 2024
September 2, 2024
August 19, 2024
July 21, 2024
July 13, 2024
June 20, 2024
May 9, 2024

പണിഞ്ഞിട്ടും പണിഞ്ഞിട്ടും
പണി തീരാത്തൊരു…

Janayugom Webdesk
ചെറുതോണി
November 24, 2024 12:07 pm

86. 82 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച പൈനാവ് താന്നിക്കണ്ടം- മണിയാറന്‍കുടി ‑അശോകക്കവല റോഡില്‍ താന്നിക്കണ്ടം ഭാഗത്തു കുറേഭാഗം നന്നാക്കാത്തതില്‍ വ്യാപക പ്രതിഷേധം. 2020‑ല്‍ നിര്‍മ്മാണമാരംഭിച്ചെങ്കിലും 2023 ലാണ് നിര്‍മ്മാണം പുര്‍ത്തിയാക്കിയത്. ഈ പ്രദേശത്തെ താമസക്കാര്‍ക്കും യാത്രക്കാര്‍ക്കും വളരെ പ്രയോജനമുള്ള റോഡിന് 21 കിലോമീറ്റര്‍ ദൂരമാണുള്ളത്. പൈനാവില്‍ നിന്നും ആറു കിലോമീറ്റര്‍ കഴിഞ്ഞുള്ള കുറേഭാഗം പുനര്‍ നിര്‍മ്മിക്കാതെ കിടക്കുന്നതിനാല്‍ പഴയ ടാറിംഗ് പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുകയാണ്. 

ദിവസസേന നൂറുകണക്കിനു യാത്രക്കാരും വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്. മണിയാറന്‍കുടിയില്‍ നിന്നും ഏറ്റെവും എളുപ്പത്തില്‍ ജില്ലാ സ്ഥാനത്തേക്ക് എത്താന്‍പറ്റുന്ന ഈ റോഡില്‍ കുറേഭാഗം നന്നാക്കാത്തതിനെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടും ബന്ധപ്പെട്ടവര്‍ നടപടിയെടുക്കുന്നില്ല. കരാറുകാരന്‍ പണി പൂര്‍ത്തിയാക്കി ബില്ലുമാറി പോവുകയും ചെയ്തു. റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മിച്ചു നല്‍കുന്നതു സംബന്ധിച്ച് കേസുള്ളതിനാലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതെന്ന് അധികൃതര്‍ പറയുന്നു. അതിനാല്‍ കേസ് ഒത്തുതീര്‍പ്പാക്കി റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.