കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കഴിഞ്ഞാലും നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ സമൂഹ വ്യാപന സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളയാനാകില്ലെന്നും മന്ത്രി പറഞ്ഞു.
ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിച്ചെങ്കില്‍ മാത്രമേ മഹാമാരിയെ പിടിച്ചുകെട്ടാന്‍ സാധിക്കുവെന്നും, അതേസമയം സമൂഹ വ്യാപനം ഉണ്ടായാലും അത് നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി. ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങളിലേക്ക് സംസ്ഥാനം നീങ്ങിയതുകൊണ്ട് മാത്രമാണ് പോസിറ്റീവ് കേസുകളുടെ എണ്ണം കുറയ്ക്കാനായതെന്നും കെ.കെ ശൈലജ പറഞ്ഞു.
English summary: Even after the lockdown, the existing regulations will continue: Minister of Health
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.