ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയിലെ പോലീസ് അതിക്രമത്തിന് പിന്നാലെ അലിഗഡ് മുസ്ലിം സര്‍വകലാശാലയിലും ക്യാംമ്പസിനകത്ത് കയറി പോലീസിന്റെ അക്രമം. ഞായറാഴ്ച നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിനു ശേഷം വിദ്യാര്‍ത്ഥികള്‍ പിന്‍വാങ്ങിയതോടെ പോലീസ് ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ കൂട്ടത്തോടെ തകര്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
നഗരത്തിലെ റോഡിന്റെ വശങ്ങളില് നിര്‍ത്തിയിട്ടിരിക്കുന്ന ബൈക്കുകള്‍ പോലീസുദ്യോഗസ്ഥര്‍ തല്ലിത്തകര്‍ക്കുന്ന വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അലിഗഡിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചിനിടെ പോലീസുമായി ഏറ്റുമുട്ടലുണ്ടായിരുന്നു.
വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് തെരുവുയുദ്ധത്തില്‍ കലാശിച്ചതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. നിരവധി വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തീയിട്ടുനശിപ്പിച്ചെന്നാണ് പോലീസ് വാദം. എന്നാല്‍ വാഹനങ്ങള്‍ക്ക് തീയിട്ടത് പോലീസ് തന്നെയാണെന്ന് വിദ്യാര്‍ത്ഥികള്‍ തെളിവുസഹിതം സ്ഥാപിക്കുകയാണ്.
you may also like this video;
ജാമിയയില്‍ പോലീസിനെ ആക്രമിച്ചത് പുറത്തുനിന്നെത്തിയവര്‍ ആണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇതിനു പിന്നാലെ അനുമതിയില്ലാതെ ക്യാംമ്പസില്‍ കടന്ന പോലീസ് 100 ഓളം വിദ്യാര്‍ത്ഥികളെ പിടികൂടി. വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും പോലീസ് മര്‍ദിച്ചതായി സര്‍വകലാശാല അറിയിച്ചു. രാത്രി വൈകി അലിഗഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം തുടങ്ങിയതോടെ ഗേറ്റിനു സമീപത്തു തടയാന്‍ പോലീസ് ശ്രമിച്ചു.
ജലപീരങ്കിയും കണ്ണീര് വാതകവും പ്രയോഗിച്ചു. പ്രതിഷേധത്തിനിടെ സര്‍വകലാശാലയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റതായി അലിഗഡ് സര്‍വകലാശാല പ്രൊഫസര്‍ അഫീഫുല്ലാ ഖാന് പ്രതികരിച്ചു. സംഘര്‍ഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്.
Yes,police can’t set fire to buses.they can only smash bikes😂
It’s one thing to control a unruly mob at the Aligarh Muslim University , but why is the @aligarhpolice smashing motorbikes outside the university ?? pic.twitter.com/l8lKSFjsfb#JamiaProtest#JamiaMilia #ResignAmitShah— Aam Aadmi Party — Navi Mumbai (Belapur Assembly) (@AapBelapurNM) December 16, 2019