25 April 2024, Thursday

Related news

April 20, 2024
April 18, 2024
April 6, 2024
April 5, 2024
April 5, 2024
April 4, 2024
April 2, 2024
March 29, 2024
March 25, 2024
March 24, 2024

കോവിഡ് മഹാമാരിയിലും ജനഹൃദയങ്ങൾ ജനയുഗത്തെ ഏറ്റുവാങ്ങുന്നതിന് കാരണം അതിന്റെ ഉള്ളടക്കവും വിശ്വസ്ഥതയും ; കെ ഇ ഇസ്മയിൽ

Janayugom Webdesk
പാലക്കാട്
September 17, 2021 7:23 pm

ജില്ലയുടെ ഭാഗമായി മാറിയ ജനയു­ഗം ദിനപത്രത്തെ കോവിഡ് മഹാമാരിയിലും ജനഹൃദയങ്ങൾ ഏറ്റുവാങ്ങുന്നതിന് കാരണം അതിന്റെ ഉള്ളടക്കവും വിശ്വസ്ഥതയുമാണെന്ന് ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയിൽ പറഞ്ഞു. സി പി ഐ അട്ടപ്പാടി മണ്ഡലം കമ്മിറ്റി സ്വരൂപിച്ച ജനയുഗം വാർഷിക വരിസംഖ്യ സെക്രട്ടറി മണ്ഡലം സെക്രട്ടറി രാധാകൃഷ്ണനിൽ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന കൗൺസിൽ അംഗം ജോസ് ബേബി, മണികണ്ഠൻ പൊറ്റശ്ശേരി, എസ് സനോജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ തുടങ്ങിയവർ സംസാരിച്ചു.

പാലക്കാട് — മലമ്പുഴ മണ്ഡലങ്ങളിലെ വരിസഖ്യയുും കെ ഇ ഇസ്മയിൽ സ്വീകരിച്ചു. ജില്ല അസി സെക്രട്ടറിമാരായ ടി സിദ്ധാർത്ഥൻ, കെ കൃഷ്ണൻകുട്ടി, എക്സി അംഗങ്ങളായ കെ സി ജയപാലന്‍, കെ വേലു, സുമലതാമോഹന്‍ദാസ്, മുരളി കെ താരേക്കാട് തുടങ്ങിയവർ സംസാരിച്ചു. തൃത്താല, ശ്രീകൃഷ്ണപുരം, ഒറ്റപ്പാലം തുടങ്ങിയ കേന്ദ്രങ്ങളിലെ ജനയുഗം വരിസംഖ്യ സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി ചാമുണ്ണി ഏറ്റുവാങ്ങി. കുഴൽമന്ദം, വടക്കഞ്ചേരി, നെന്മാറ, ചിറ്റൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ സംസ്ഥാന കൗൺസിൽ അംഗം കെ പി സുരേഷ് രാജും വരിസംഖ്യ ഏറ്റുവാങ്ങി, വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പരിപാടികളിൽ സി പി ഐ മണ്ഡലം സെ­ക്രട്ടറിമാർ, ജില്ലാകൗൺസിൽ അംഗങ്ങൾ, വർഗ്ഗബഹുജന സം­ ഘടനാ ഭാരവാഹികൾ തുടങ്ങിയ­വർ പങ്കെടുത്തു.

 

Eng­lish Sum­ma­ry: Even in the covid epi­dem­ic the rea­son why the hearts of the peo­ple accept Janayu­gom is its con­tent and fideli­ty; KE Ismail

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.