ലോക് ഡൗൺ നിയന്ത്രണങ്ങൾ നീക്കിയാലും സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല. ബസുകൾ നിലവിലെ സാഹചര്യത്തിൽ സർവീസ് നടത്തിയാൽ വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വരുമെന്നാണ് ബസ് ഉടമകളുടെ വാദം. തിങ്കളാഴ്ച മുതൽ സ്വകാര്യ ബസുകൾക്ക് സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ സർവീസ് നടത്താൻ അനുമതി നൽകിയിട്ടുണ്ട്. ഒരു സീറ്റിൽ ഒരാൾക്ക് മാത്രമേ ഇരിക്കാനാകൂ. യാത്രക്കാർ നിന്ന് യാത്ര ചെയ്യുന്നതും അനുവദിക്കില്ല എന്നിങ്ങനെയുള്ള മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് സർക്കാർ നിർദേശം. ഈ മാനദണ്ഡങ്ങളിൽ സർവീസ് നടത്തുന്നത് പ്രയോഗികമല്ലായെന്നാണ് ബസ് ഉടമകളുടെ വാദം.
ENGLISH SUMMARY: Even though the restrictions have been changed, private buses do not operate the service
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.