വയനാട് ബ്യൂറോ

കല്‍പറ്റ

October 17, 2021, 6:53 pm

കടുവ കൂട്ടിലായെങ്കിലും വിനായകന്റെ വിഹാരം തുടരുന്നു; ഇനി പിടിച്ചു കൊണ്ടു പോകേണ്ടത് വിനായകന്‍ എന്ന കാട്ടുകൊമ്പനെ

Janayugom Online

നരഭോജി കടുവയുടെ ശല്യത്തിന് പരിഹാരമായെങ്കിലും വിനായകന്‍ എന്ന കാട്ടുകൊമ്പന്‍ ശല്യം തുടരുന്നു. കോയമ്പത്തൂര്‍ ജില്ലയിലെ പല ഭാഗങ്ങളിലും വീടുകളും കൃഷികളും മനുഷ്യരെയും ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്ത വിനായകന്‍ എന്ന കാട്ടുകൊമ്പന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മുതുമല വനത്തില്‍ കൊണ്ടുവിട്ടത്. അന്ന് തന്നെ പരിസര പ്രദേശവാസികള്‍ എതിത്തെങ്കിലും ഇതൊന്നും ഉള്‍ക്കൊള്ളാതെ കാട്ടാനയെ മുതുമല വനത്തില്‍ വിടുകയായിരുന്നു. തുടക്കത്തില്‍ കാട്ടാനയുടെ സഞ്ചാരം മനസ്സിലാക്കാന്‍ കോളര്‍ ഐഡി ഘടിപ്പിച്ചെന്ന് എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഈ കാട്ടാനയുടെ ശല്യം കാരണം കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. തെങ്ങുകളും, കവുങ്ങുകളും മുരടോടെ തള്ളിയിടുക എന്നാണ് വിനായകന്‍ സ്വഭാവം. കോയമ്പത്തൂരിലും ഇതുതന്നെയായിരുന്നു ചെയ്തിരുന്നത്. ശ്രീമധുര പഞ്ചായത്തില്‍പ്പെട്ട എച്ചം വയല്‍, കുനില്‍, മുളംപള്ളി, പുത്തൂര്‍വയല്‍, ഓടാകൊല്ലി, അമ്പലമൂല, മേല്‍അമ്പലം, മണ്ണുവയല്‍, തുടങ്ങിയ ഗ്രാമങ്ങളിലെ വീടുകളും തെങ്ങുകളും കവുങ്ങുകളും ഉള്‍പ്പെടെയുള്ള ധാരാളം നാശ നഷ്ടങ്ങളാണുണ്ടാക്കിയത്. നിരവധി സമരങ്ങളും ശ്രീമധുരകാര്‍ ചെയ്‌തെങ്കിലും കാട്ടാന വൈകുന്നേരമായാല്‍ ഈ പഞ്ചായത്തില്‍ എത്തുകയാണ്.

 

Eng­lish Sum­ma­ry:  Even though the tiger is in the cage, Vinayakan’s monastery continues

 

You may like this video also