അമ്പലപ്പുഴ: കാൽനടയാത്ര പോലും സാധ്യമല്ലാത്ത തകര്‍ന്ന റോഡിൽ അറ്റകുറ്റപ്പണി പോലും നടത്താതെ അധികൃതർ. ദേശീയപാതയിൽ മാത്തേരി ജംഗ്ഷന് തെക്ക് ഭാഗത്ത് തോട്ടപ്പള്ളി ഹാർബറിലേക്കുള്ള റോഡിനാണ് ഈ ദുരവസ്ഥ. 19 ലക്ഷം രൂപാ ചെലവിൽ 2006 ൽ തുറമുഖ വകുപ്പാണ് ഈ റോഡ് നിർമിച്ചത്. 950 മീറ്റർ നീളമുള്ള റോഡിൽ വർഷങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി പോലും ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. ഇപ്പോൾ കുളത്തിന് സമാനമായ രീതിയിലാണ് ഈ റോഡ് കിടക്കുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് തൊഴിലാളികളാണ് തോട്ടപ്പള്ളി തുറമുഖത്തെത്താൻ ഈ റോഡിനെ ആശ്രയിക്കുന്നത്. ഇത് കൂടാതെ തീരദേശ പോലീസ് സ്റ്റേഷൻ, തോട്ടപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം, തുറമുഖ വകുപ്പ് എഞ്ചിനീയർ ഓഫീസ് എന്നിവിടങ്ങളിലേക്കും ദേശീയ പാതയിൽ നിന്ന് വളരെ വേഗമെത്താൻ കഴിയുന്ന റോഡാണ് അധികൃതരുടെ അനാസ്ഥ മൂലം ഈ അവസ്ഥയിൽ കിടക്കുന്നത്. റോഡിനിരുവശവും മത്സ്യമേഖലയെ ആശ്രയിച്ചു പ്രവർത്തിക്കുന്ന ഐസ് പ്ലാന്റുകളsക്കം നിരവധി സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ഈ സ്ഥാപനങ്ങളിലെ തൊഴിലാളികളും നാട്ടുകാരുമടക്കം നിരവധി പേരുടെ ആശ്രയമായ ഈ റോഡിനോട് അധികൃതർ കാട്ടുന്ന അവഗണനക്കെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.