October 3, 2022 Monday

Related news

September 29, 2022
March 5, 2022
December 6, 2021
July 8, 2021
April 27, 2021
April 22, 2021
June 2, 2020
May 3, 2020
April 26, 2020

ലോക്ഡൗൺ കാലത്ത്‌ ഫയർഫോഴ്സിന്റെ കരുതൽ, ഈ നന്മ എല്ലാവരും അറിയണം

Janayugom Webdesk
കൊല്ലം
May 3, 2020 1:59 pm

ലോക്ക് ഡൗൺ കാലത്ത് ഒരു പാട് നന്മമരങ്ങളെ നമ്മൾ കണ്ടു കഴിഞ്ഞു. ഇപ്പോഴിതാ കേരളാ ഫയർ ഫോഴ്‌സിന് നന്ദി അറിയിച്ചു എത്തിയിരിക്കുകയാണ് ചന്ദ്രബാബു കുളക്കടയെന്നയാൾ. തന്റെ ഫേസ്ബുക്ക് വഴിയാണ് തനിക്ക് മുന്നിൽ ലോക്ക് ഡൗൺ കാലത്ത് എത്തിയ നന്മ മരത്തെ പരിചയപ്പെടുത്തുന്നത്.

വെഞ്ഞാറമൂട് ഗോകുലം ആശുപത്രിയിൽ നിന്നും ഭാര്യ പിതാവിന് അടിയന്തരമായി ആവശ്യമുള്ള സർജിക്കൽ ഉപകരണം പെട്ടെന്ന് തന്നെ കുളക്കടയിൽ എത്തിച്ചു തന്ന പ്രവർത്തിയെയാണ് ഇദ്ദേഹം പ്രശംസിച്ചിരിക്കുന്നത്. കൊട്ടാരക്കര ഉൾപ്പെടെ നമ്മുടെ സമീപ പ്രദേശങ്ങളിൽ എങ്ങും ലഭിക്കാത്തതിനെ തുടർന്ന് ഫയർ ഫോഴ്‌സിന്റെ 101 നമ്പറിൽ വിളിച്ചാണ് സഹായം ആവശ്യപ്പെട്ടത്. കൊല്ലം ജില്ലയിൽ ആണെങ്കിലും അടൂർ ഓഫീസിൽ ആണ് കാൾ എത്തിയത്. ഉദ്യോഗസ്ഥനായ തലവൂർ സ്വദേശി രവീന്ദ്രൻസർ വാട്സാപ്പിൽ ഡീറ്റെയിൽസ് അയച്ചു വാങ്ങി പറഞ്ഞതിനും ഒരു മണിക്കൂർ മുൻപേ മരുന്നുകൾ എത്തിച്ചു.

ലോക് ഡൌൺ കാലത്തെ ഈ നന്മ എല്ലാവരും അറിയട്ടെ എന്ന് കരുതി എന്റെ നിർബന്ധതിന് വഴങ്ങി ആണ് സാർ ചിത്രം എടുക്കാൻ സമ്മതിച്ചത് എന്നും കുറിപ്പിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.