ഇറാഖില്‍ നിന്നും ദാഇഷ് ഭീകര സംഘടനയെ പൂര്‍ണമായും പുറത്താക്കിയെന്ന് ഇറാഖ് പ്രധാനമന്ത്രി

Web Desk
Posted on December 13, 2017, 6:57 pm

ബാഗ്ദാദ്: ഇറാഖില്‍ നിന്നും ദാഇഷ് ഭീകര സംഘടനയെ പൂര്‍ണമായും പുറത്താക്കിയെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അലി അബാദി. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ദാ ഇഷ് ഇറാഖിന്റെ മൂന്നിലൊന്ന് പിടിച്ചടക്കിയത്.

സിറിയയില്‍ ഭീകരരെ പരാജയപ്പെടുത്തിയെന്ന റഷ്യന്‍ സൈന്യത്തിന്റെ പ്രഖ്യാപനമുണ്ടായതിന് പിന്നാലെയാണ് ഇറാഖിന്റെ പ്രഖ്യാപനവും. സിറിയന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കാനായിരുന്നു റഷ്യന്‍ സൈന്യം സിറിയയിലെത്തിയത്.

നിരവധി സൈനീക ഹെലികോപ്റ്ററുകള്‍ ബാഗ്ദാദിന് മുകളിലൂടെ ദേശീയ പതാകയുമേന്തി പറക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇറാഖി സൈന്യത്തിന്റെ സഹായത്തിനായി യുഎസ് സൈന്യം യുദ്ധരംഗത്തുണ്ടായിരുന്നു. ഇറാഖിന്റെ പ്രഖ്യാപനം യുഎസ് സ്വാഗതം ചെയ്തു.