16 April 2024, Tuesday

എവിടെ വാഗ്ദത്ത ഭൂമി

ശാസ്താംകോട്ട ഭാസ്
August 15, 2021 4:51 am

ർദ്ധ പട്ടിണിയായ്

ജനകോടികൾ

അദ്ധ്വാനമില്ലാതെ

യിന്നും കഴിയവേ

എവിടെ സ്വാതന്ത്യ

വാഗ്ദത്ത ഭൂമിക?

എവിടെ സ്വാതന്ത്ര്യ

സ്വപ്ന സംഗീതിക?

ആർത്തരായ്, ആലം-

ബഹീനരായിന്നും

അന്നത്തിനായിട്ട-

ലമുറ കൂട്ടുവോർ

ദാരിദ്ര്യ രേഖയ്ക്കു

മപ്പുറം ജീവിത

ഭാരമിറക്കുവാൻ

കാത്തു നില്ക്കുന്നവർ

ആർക്കു സ്വാതന്ത്ര്യ -

മെന്നു ചോദിച്ചു കൊ-

ണ്ടാർത്തലയ്ക്കുന്നു

മഹാ ജനസഞ്ചയം

ആർക്കു സ്വാതന്ത്ര്യമെ -

ന്നു ചോദിക്കുന്നു

ദുരിതക്കയങ്ങളിൽ

മുങ്ങും ജനത്തി!

പുത്തൻ പ്രഭാത-

മുതിക്കാൻ കൊതിച്ചവർ

പൂർണ്ണ സ്വരാജിനു

വേണ്ടി മരിച്ചവർ

സ്വാതന്ത്ര്യത്തിൻ സമര

പഥങ്ങളിൽ

ചോരയൊഴുക്കിയും

ജീവൻ ത്യജിച്ചവർ

എത്ര പേരിങ്ങനെ

*ടോമീസ് പ്പടയുടെ

നിറതോക്കി നാലേ

പിടഞ്ഞുമരിച്ചവർ!

സൂര്യനസ്തമിക്കാത്ത

സാമ്രാജ്യശക്തിയെ -

ന്നൂറ്റം കൊണ്ടൊരു

വെള്ളപ്പട്ടാളത്തെ

മുട്ടുകുത്തിച്ചു നേടിയ

സ്വാതന്ത്ര്യ, മിന്നർത്ഥമില്ലാ

കടംങ്കഥയായി തോ?

ഇന്നിവിടെ സ്വത്രന്ത്ര്യ -

ത്തിനായി നമ്മൾ

നമ്മളെത്തന്നെ

ബലി കൊടുക്കുന്നവർ!

ടോമീസ് — ബ്രിട്ടീഷുകാരുടെ സാധാരണ പട്ടാളക്കാരെ ടോമീസ് എന്ന പേരിലാണ് അന്ന് അറിയപ്പെട്ടിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.