16 April 2024, Tuesday

Related news

April 16, 2024
February 13, 2024
February 12, 2024
January 23, 2024
December 22, 2023
October 9, 2023
September 28, 2023
August 27, 2023
June 10, 2023
May 21, 2023

ഫിലിപ്പ് മാർട്ടിനുമായി വീണ്ടും തെളിവെടുപ്പ്

Janayugom Webdesk
മൂലമറ്റം
April 5, 2022 9:52 pm

വെടിവെപ്പ് കേസിലെ പ്രതി ഫിലിപ്പ് മാർട്ടിനുമായി പൊലീസ് സംഘം മൂലമറ്റത്ത് എത്തി വീണ്ടും തെളിവെടുപ്പ് നടത്തി. വെടിവെപ്പ് നടന്ന ദിവസത്തെ സംഭവങ്ങൾ പുനരാവിഷ്കരിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പ്രതി പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുവാനാണ് വീണ്ടും സംഭവസ്ഥലത്ത് എത്തിയത്. തെളിവെടുപ്പിന് അന്വേഷണ ഉദ്യോഗസ്ഥനായ തൊടുപുഴ ഡിവൈഎസ്പി ലാൽ നേതൃത്വം നൽകി.

സംഭവം നടന്ന വിധം പ്രതി വിശദീകരിച്ചതിൻ പ്രകാരം പുനരാവിഷ്കരിച്ചാണ് കൂടുതൽ അന്വേഷണം നടത്തിയത്ത്. അഞ്ച് ദിവസമാണ് പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചിട്ടുള്ളത്. എട്ടിന് വീണ്ടും കോടതിയിൽ ഹാജരാക്കണം. അതിനു മുമ്പ് പരമാവധി തെളിവുകൾ ശേഖരിക്കുവാനുള്ള ഊർജിത ശ്രമമാണ് അന്വേഷണ സംഘം നടത്തുന്നത്. വെടിവെപ്പിന് ഉപയോഗിച്ച തോക്കിനെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

പ്ലാൻ്റേഷനിലുള്ള ഇരുമ്പ് പണിക്കാരനാണ് തോക്ക് നൽകിയത് എന്നാണ് പ്രതി പറയുന്നത്. ഇരുമ്പുപണിക്കാരന്റെ ഭാര്യ ഫിലിപ്പ് മാർട്ടിനെ തിരിച്ചറിഞ്ഞു. എങ്കിലും ഇരുമ്പുപണിക്കാരൻ തന്നെയാണോ തോക്ക് നൽകിയത് എന്നത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. ഇതിനായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

Eng­lish Sum­ma­ry: Evi­dence col­lec­tion again with Philip Martin

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.