ബാലഭാസ്കറിന്റെ മരണം; കലാഭവന്‍ സോബിയുമായി സിബിഐ തെളിവെടുപ്പ് തുടങ്ങി

Web Desk

തിരുവനന്തപുരം

Posted on August 13, 2020, 1:07 pm

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരത്തില്‍ സിബിഐ സംഘം തെളിവെടുപ്പ് നടത്തുന്നു. കേസിലെ സാക്ഷിയായ കലാഭവന്‍ സോബിയുമായി അപകടം നടന്ന തിരുവനന്തപുരം പള്ളിപ്പുറത്ത് അന്വേഷണ സംഘമെത്തി തെളിവെടുക്കുകയാണ്.

ബാലഭാസ്കറും മകളും കൊല്ലപ്പെട്ട വാഹനാപകടത്തിന്റെ സാക്ഷി എന്ന് അവകാശപ്പെടുന്നയാളാണ് സോബി. അപകടം നടക്കുന്നതിന് മുന്‍പ് തന്നെ ബാലഭാസ്കറിന്റെ വാഹനത്തോട് സാമ്യമുള്ള വാഹനത്തിനു നേരെ ഒരു സംഘം ആളുകള്‍ അക്രമം നടത്തിയെന്നും കാറിന്റെ മുന്‍സീറ്റില്‍ ഒരാളെ അവശനിലയില്‍ കണ്ടു എന്നുമാണ് സോബിയുടെ മൊഴി.

അപകടം ഡ്രെെവര്‍ അര്‍ജ്ജുനെ മുന്‍നിര്‍ത്തി സ്വര്‍ണക്കടത്ത് സംഘം ആസൂത്രിതമായി നടത്തിയ കൊലപാതമാണ് എന്നും ബന്ധുക്കല്‍ ആരോപിച്ചിരുന്നു.

Eng­lish sum­ma­ry: Evi­dence col­lec­tion by cbi in Trivan­drum

You may also like this video: