മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ നടി കങ്കണ റണൗത്തിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍. കങ്കണ ലഹരിമരുന്ന് ഉപയോഗിച്ചുവെന്ന നടന്‍ അധ്യയന്‍ സുമന്റെ പഴയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ പോലീസ് അന്വേഷിക്കുക.
കങ്കണ തന്നോടു ലഹരിമരുന്ന് ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടിരുന്നെന്ന നടിയുടെ മുന്‍ കാമുകന്‍ അധ്യായന്‍ സുമന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണു മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്.
അഭിമുഖത്തിന്റെ പകര്‍പ്പു ശിവസേന നേതാക്കളായ സുനില്‍ പ്രഭു, പ്രതാപ് സര്‍നായിക് എന്നിവര്‍ സര്‍ക്കാരിനു കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ ശിവസേന എം.എല്‍.എമാര്‍ നല്‍കിയ പരാതിയിലാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
ENGLISH SUMMARY:Ex-boyfriend reveals that actress Kangana used drugs
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.