കേരളത്തിന്റെ മുന്‍ ഡപ്യൂട്ടി സ്പീക്കറും മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവുമായിരുന്ന കെ എം ഹംസക്കുഞ്ഞ് (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് തോട്ടത്തുംപടി ജുമാ മസ്ജിദ് പള്ളിയില്‍ നടക്കും.
1982ല്‍ മട്ടാഞ്ചേരിയില്‍നിന്നു നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഹംസക്കുഞ്ഞ് 1986വരെ ഡെപ്യൂട്ടിയ സ്പീക്കറായി തുടര്‍ന്നു. 1973 മുതല്‍ രണ്ടര വര്‍ഷം കൊച്ചി കോര്പ്പറേഷന് മേയറായിരുന്നു. കേരള ടൂറിസം ഡവലപ്മെന്റ് കോര്പ്പറേഷന്, ജി സി ഡി എ അതോറിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
English Summary : Ex deputy speaker K M Hamsakunj passed away
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.