ബംഗളൂരുവിൽ 25കാരൻ ജീവനൊടുക്കി. മുൻ കാമുകി പിറന്നാൾ ആശംസകൾ നേരാത്തതിൽ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയത്. കർണാടക ചിക്കബല്ലാപുര സ്വദേശി എം. ശിവകുമാറാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ഫെബ്രുവരി 26 ബുധനാഴ്ചയായിരുന്നു സംഭവം.
ബംഗളൂരുവിൽ ടാക്സി ഡ്രൈവറായിരുന്ന ശിവകുമാർ വീടിനടുത്ത് താമസിച്ചിരുന്ന യുവതിയുമായി അടുപ്പത്തിലായിരുന്നു. ഇതിനിടെ അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ ശിവകുമാർ ബംഗളൂരുവിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. ഇക്കാര്യം കാമുകിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ശിവകുമാർ ബംഗളൂരു വിട്ട് നാട്ടിലേക്ക് പോയതോടെ പെൺകുട്ടി ബന്ധത്തിൽനിന്ന് പിന്മാറി. ഇതോടെ കടുത്ത നിരാശയിലായിരുന്നു ശിവകുമാർ.
എന്നാൽ ഫെബ്രുവരി 26ന്, തന്റെ ജന്മദിനത്തിൽ കാമുകി തന്നെ വിളിക്കുമെന്നും ആശംസ നേരുമെന്നും ശിവകുമാർ പ്രതീക്ഷിക്കുകയും ചെയ്തു. രാത്രി വൈകിയും പെൺകുട്ടിയുടെ പ്രതികരണം ഉണ്ടാകാതിരുന്നതോടെ ഇയാൾ കിടപ്പുമുറിയിൽ കയറി തൂങ്ങിമരിക്കുകയായിരുന്നു. അതേസമയം തന്റെ മരണത്തിൽ ആരും പെൺകുട്ടിയെ ഉത്തരവാദികളാക്കരുതെന്ന് കാട്ടി ശിവകുമാർ എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
English Summary; Ex-girlfriend did not convey birthday wishes, young man commits suicide
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.