24 April 2024, Wednesday

Related news

February 26, 2023
December 12, 2022
December 3, 2022
November 6, 2022
October 9, 2022
October 3, 2022
August 19, 2022
May 31, 2022
April 19, 2022
March 24, 2022

ഡല്‍ഹി കലാപം: കല്ലേറ് കേസില്‍ ഉമര്‍ ഖാലിദിനെ കുറ്റവിമുക്തനാക്കി

Janayugom Webdesk
ന്യൂഡല്‍ഹി
December 3, 2022 9:19 pm

2020ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കല്ലേറ് കേസില്‍ നിന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദിനെ കുറ്റവിമുക്തനാക്കി. മറ്റൊരു വിദ്യാര്‍ഥി നേതാവായ ഖാലിദ് സെയ്ഫിയെയും കേസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ കര്‍കര്‍ഡൂമ കോടതിയുടെതാണ് ഉത്തരവ്. ഡല്‍ഹിയിലെ ചാന്ദ്ബാഗിലുണ്ടായ കല്ലേറ് കേസില്‍ ഇരുവര്‍ക്കും ജാമ്യം നല്‍കിയിട്ടുമുണ്ട്. എന്നാല്‍, മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടതിനാല്‍ ഇരുവരും ജയിലില്‍ തുടരും.

2020ലെ കലാപവുമായി ബന്ധപ്പെട്ട് ഖജൂരി ഖാസ് പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമാചലയാണ് ഇരുവരെയും കുറ്റവിമുക്തമാക്കിയത്. കേസില്‍ വിശദമായ ഉത്തരവ് പുറത്തുവന്നിട്ടില്ല. 2020 സെപ്റ്റംബറിലാണ് ഉമര്‍ ഖാലിദ് അറസ്റ്റിലായത്.

Eng­lish Sum­ma­ry: Ex-JNU stu­dents’ union leader Umar Khalid acquitted
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.