തോക്കുചൂണ്ടി മരുമകളെ ബലാത്സംഗം ചെയ്തു; ബിജെപി നേതാവിനെതിരെ കേസെടുത്തു

Web Desk
Posted on August 10, 2019, 2:06 pm

ന്യൂഡല്‍ഹി: മരുമകളെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ മുന്‍ ബിജെപി എംഎല്‍എ മനോജ് ഷോകീനെതിരെ കേസെടുത്തു. ഡല്‍ഹി പൊലീസാണ് കേസെടുത്തിരിക്കുന്നത്.
മരുമകളെ തോക്കിന്‍മുനയില്‍ നിര്‍ത്തി ബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്. 2018 ഡിസംബര്‍ 31, 2019 ജനുവരി ഒന്ന് തീയതികളിലായിരുന്നു സംഭവം. വ്യാഴാഴ്ചയാണ് പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചത്. പുതുവര്‍ഷ പാര്‍ട്ടിക്ക് ശേഷമായിരുന്നു സംഭവമെന്ന് പരാതിയില്‍ പറയുന്നു.
മനോജ് ഷോകീന്റെ മകന്‍ സുഹൃത്തുക്കളുമൊത്ത് പുറത്ത് പോയപ്പോഴായിരുന്നു അതിക്രമമുണ്ടായത്. രാത്രി ഒന്നരയോടെ മുറിയിലെത്തിയ ഭര്‍തൃപിതാവ് തന്നോട് അപമര്യാദയായി പെരുമാറി.  എതിര്‍ത്തപ്പോള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. കൂടാതെ സഹോദരനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഐപിസി 376, 506 വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

you may also like this video